Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉപരാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം 30 മുതൽ; വെങ്കയ്യ നായിഡു ജൂൺ നാലിന് ഖത്തറിലെത്തും ; സന്ദർശനം ഇന്ത്യയും ഖത്തറും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അൻപതാം വാർഷിക ഭാഗമായി

ഉപരാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം 30 മുതൽ;  വെങ്കയ്യ നായിഡു ജൂൺ നാലിന് ഖത്തറിലെത്തും ; സന്ദർശനം ഇന്ത്യയും ഖത്തറും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അൻപതാം വാർഷിക ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജൂൺ നാലിന് ഖത്തറിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിച്ചിരിക്കുന്നത്. ഖത്തറിന് പുറമെ ഗാബോൺ, സെനഗൾ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.

മെയ്‌ 30 മുതൽ ജൂൺ ഏഴ് വരെയാണ് ഉപരാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ജൂൺ നാലിന് അദ്ദേഹം ഖത്തറിലെത്തും. ഇന്ത്യയും ഖത്തറും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനം.

ഇതാദ്യമായാണ് വെങ്കയ്യ നായിഡു ഖത്തർ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായുള്ള ഉന്നതതല ചർച്ചകൾ സന്ദർശനത്തോടനുബന്ധിച്ച് നടക്കും. ഖത്തറിലെ നിരവധി ഉന്നത വ്യക്തിത്വങ്ങളുമായും വ്യാപാരികളുമായും ഉപരാഷ്ട്രപതി ചർച്ച നടത്തും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP