Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണം; 12 വയസുകാരന് പരിക്കേറ്റു; കുട്ടിയുടെ കാലിൽ 16 തുന്നിക്കെട്ടുകൾ; വനംവകുപ്പെത്തി കാട്ടുപന്നിയെ വെടിവച്ചുകൊന്നു

തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണം; 12 വയസുകാരന് പരിക്കേറ്റു; കുട്ടിയുടെ കാലിൽ 16 തുന്നിക്കെട്ടുകൾ; വനംവകുപ്പെത്തി കാട്ടുപന്നിയെ വെടിവച്ചുകൊന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയിൽ ചേപ്പിലംതോട് പുല്ലപ്പള്ളിയിൽ 12-കാരനുനേരെ കാട്ടുപന്നിയുടെ അക്രമം. പുല്ലപ്പള്ളിയിൽ ഷനൂപിന്റെ മകൻ അദിനാന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം. രാവിലെ സൈക്കിളിൽ സഞ്ചരിക്കവെ ആയിരുന്നു ആക്രമണം. സമീപത്തെ പറമ്പിൽ നിന്നു ഇറങ്ങി വന്ന കാട്ടുപന്നി ആദ്യം സൈക്കിളിൽ ഇടിക്കുകയായിരുന്നു. അദിനാൻ വീണതോടെ പന്നി കുട്ടിയേയും ആക്രമിച്ചു.

സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പന്നിയെ വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുവളപ്പിലേക്ക് കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നത് വനംവകുപ്പിലെ എം പാനൽ ഷൂട്ടറാണ്. അദിനാനിന്റെ രണ്ട് കാലിനുമാണ് പരിക്കേറ്റത്. പതിനാറ് തുന്നിക്കെട്ടുകളുള്ള മുറിവുകളുണ്ട്. ഈ മേഖലയിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും മറ്റും സ്ഥിരമാണെങ്കിലും ആളുകളെ ആക്രമിക്കുന്നത് ആദ്യമാണ്. ആക്രമത്തിൽ പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുവളപ്പിലേക്ക് കയറിയതിനാൽ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് വെടിവെച്ച് കൊല്ലാനായി. വനപ്രദേശമോ മറ്റോ അല്ലാതിരുന്നിട്ട് പോലും ജനവാസ മേഖലയിൽ പന്നിയിറങ്ങിയതിൽ വലിയ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാൻ നിർദ്ദേശം നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചത്.

പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാകും പഞ്ചായത്ത് പ്രസിഡന്റ്മാരടക്കമുള്ളവർക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നൽകുക. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാൻ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡിനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകാൻ സർക്കാർ ഒരുങ്ങുന്നത്.

കാട്ടുപന്നി ശല്യം നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന നിയമനിർമ്മാണം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP