Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുദ്ധം തുടങ്ങിയ ശേഷം യുക്രൈനിൽ കൊല്ലപ്പെട്ടത് 4000ത്തിൽപരം പൗരന്മാർ; കൂടുതൽ പേരും മരിച്ചത് ഉഗ്ര സ്‌ഫോടനങ്ങളിൽ: സീവിയറൊഡോണെറ്റ്‌സ്‌ക് നഗരത്തിൽ രൂക്ഷയുദ്ധം തുടരുന്നു

യുദ്ധം തുടങ്ങിയ ശേഷം യുക്രൈനിൽ കൊല്ലപ്പെട്ടത് 4000ത്തിൽപരം പൗരന്മാർ; കൂടുതൽ പേരും മരിച്ചത് ഉഗ്ര സ്‌ഫോടനങ്ങളിൽ: സീവിയറൊഡോണെറ്റ്‌സ്‌ക് നഗരത്തിൽ രൂക്ഷയുദ്ധം തുടരുന്നു

സ്വന്തം ലേഖകൻ

ജനീവ: റഷ്യയുടെ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 നു ശേഷം യുക്രെയ്‌നിൽ കൊല്ലപ്പെട്ടത് 4031 സാധാരണ പൗരന്മാർ. ഇതിൽ 200 കുട്ടികളും ഉൾപ്പെടുന്നു. വ്യോമാക്രമണത്തിലൂടെയും പീരങ്കയാക്രമണത്തിലൂടെയോ ഉണ്ടായ ഉഗ്ര സ്‌ഫോടനങ്ങളിലാണ് ഏറെപ്പേരും കൊല്ലപ്പെട്ടതെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. യഥാർഥ മരണ സംഖ്യ ഇതിലും ഉയർന്നതാവാം. എന്നാൽ, റഷ്യൻ ആക്രമണത്തിലാണോ ഇത്രയധികം പേർ കൊല്ലപ്പെട്ടതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, രൂക്ഷ യുദ്ധം തുടരുകയാമ്. കിഴക്കൻ യുക്രെയ്‌നിൽ റഷ്യൻ സൈന്യം വളഞ്ഞ സീവിയറൊഡോണെറ്റ്‌സ്‌ക് നഗരത്തിൽ വൻ ഏറ്റുമുട്ടലാണ് നടക്കുന്നത്. റഷ്യൻ ഷെല്ലാക്രമണത്തിൽ ഈ പ്രദേശം 90 ശതമാനവും തകർന്ന നിലയിലാണ്. റെയിൽവേ ഹബ് പട്ടണമായ ലിമൻ റഷ്യൻ സേന പിടിച്ചെടുത്തതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. ഒട്ടേറെ ജനങ്ങൾ കുടുങ്ങിയിട്ടുണ്ട്. യുക്രെയ്‌നിനുവേണ്ടി വിമാനവേധ സ്റ്റിംഗർ മിസൈലുകൾ വാങ്ങാനായി യുഎസ് സേന 68.7 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടു.

30,31 തീയതികളിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കാനിരിക്കെ, ഇന്ധന വിതരണം പുനരരാംഭിക്കാൻ ഈ രാജ്യങ്ങൾ റഷ്യയുമായി ചർച്ച തുടങ്ങി. റൂബിളിൽ തന്നെ പണം നൽകണമെന്നാവശ്യപ്പെട്ട് കപ്പൽ വഴിയുള്ള ഇന്ധനവിതരണമാണു റഷ്യ നിർത്തിയത്. എന്നാൽ, പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതകവിതരണം തുടരുന്നുണ്ട്. ഹംഗറിയും ജർമനിയുമാണ് ഇതിന്റെ മുഖ്യ ഗുണഭോക്താക്കൾ.

നോർഡ് സ്ട്രീം 1 പൈപ്പ് ലൈൻ വഴി റഷ്യൻ വാതകം വാങ്ങുന്നതു നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു. യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി ജർമനി നേരത്തേ നിർത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP