Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനധികൃത സ്വത്ത് സമ്പാദനം: ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്; 50 ലക്ഷം രൂപ പിഴയും നൽകണം; ജയിൽ ശിക്ഷയ്ക്കും പിഴക്കും പുറമെ ചൗട്ടാലയുടെ നാല് വസ്തുവകകൾ കണ്ടുക്കെട്ടുന്നതിനും കോടതിയുടെ ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദനം: ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്; 50 ലക്ഷം രൂപ പിഴയും നൽകണം; ജയിൽ ശിക്ഷയ്ക്കും പിഴക്കും പുറമെ ചൗട്ടാലയുടെ നാല് വസ്തുവകകൾ കണ്ടുക്കെട്ടുന്നതിനും കോടതിയുടെ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാണ മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് വീണ്ടും ശിക്ഷ. നാലു വർഷം തടവ് ശിക്ഷയാണ് ചൗട്ടാലയ്ക്ക് വിധിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ പിഴയും നൽകണം. കേസിൽ ഡൽഹി റോസ് അവന്യൂ കോടതി 87-കാരനായ ചൗട്ടാലയെ കഴിഞ്ഞ ശനിയാഴ്ച കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ഏറ്റവും കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്ന് ചൗട്ടാല കോടതിയോട് അഭ്യർത്ഥിച്ചു.

എന്നാൽ സമൂഹത്തിന് സന്ദേശം നൽകുന്നതിന് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐയും വാദിച്ചു. ജയിൽ ശിക്ഷയ്ക്കും പിഴക്കും പുറമെ ചൗട്ടാലയുടെ നാല് വസ്തുവകകൾ കണ്ടുക്കെട്ടുന്നതിനും കോടതി ഉത്തരവിട്ടു. ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷൻ കൂടിയായ ചൗട്ടാലയുടെ പഞ്ച്കുള, ഗുരുഗ്രാം, ഹെയ്ലി റോഡ്, അസോള എന്നിവടങ്ങളിലെ വ്സുതുക്കളാകും കണ്ടുക്കെട്ടുക.

1993-നും 2006 നും ഇടയിൽ നിയമാനുസൃതമായ വരുമാനത്തിന് ആനുപാതികമല്ലാത്ത 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് 2010 മാർച്ച് 26 നാണ് ചൗട്ടാലയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2021 ജനുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസും അദ്ദേഹത്തിന്റെ മേൽ ചുമത്തി.

2013-ലെ അദ്ധ്യാപക നിയമനത്തിൽ അഴിമതി കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓം പ്രകാശ് ചൗട്ടാലയേയും മകൻ അജയ് ചൗട്ടാലയേയും പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2021 ജൂലായിലാണ് അദ്ദേഹം ജയിൽ മോചിതനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP