Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (കാൻജ് ) മാതൃദിന ആഘോഷങ്ങൾ ഹൃദ്യമായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (കാൻജ് ) മാതൃദിന ആഘോഷങ്ങൾ ഹൃദ്യമായി

സ്വന്തം ലേഖകൻ

മേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കാൻജിന്റെ (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി) മാതൃ ദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്റ് ജോസഫ് ഇടിക്കളയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട ചടങ്ങിൽ ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ ശ്രീ എ.കെ വിജയകൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു, ന്യൂജേഴ്സി റോസൽ പാർക്കിലെ കാസ ഡെൽ റെയിൽ വച്ച് അരങ്ങേറിയ ചടങ്ങിൽ ശ്രീ എ.കെ വിജയകൃഷ്ണൻ, പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റീ ബോർഡ് ചെയർ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു കൂടാതെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ട്രസ്റ്റി ബോർഡ് അംഗങ്ങളും ചേർന്ന് വിളക്ക് കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു,

തുടർന്ന് നടത്തിയ ഉദ്ഘാടനപ്രസംഗത്തിൽ ശ്രീ എ.കെ വിജയകൃഷ്ണൻ അമ്മമാരെക്കുറിച്ചും മക്കളുടെ കടമകളെക്കുറിച്ചുമൊക്കെ സംസാരിച്ചു, പ്രസിഡന്റ് ജോസഫ് ഇടിക്കുളയുടെ അധ്യക്ഷപ്രസംഗത്തിനു ശേഷം മുൻ പ്രസിഡന്റ് ജിബി തോമസ് നൽകിയ മദേഴ്സ് ഡേ മെസ്സേജിൽ സമൂഹത്തിലെ അമ്മമാരോടുള്ള മലയാളിയുടെ കാഴ്ചപ്പാടുകൾ , കാലത്തിനനുസരിച്ചുണ്ടായ മാറ്റങ്ങൾ, അവരോടുള്ള സമൂഹത്തിന്റെ മാറേണ്ട മനോഭാവങ്ങളെക്കുറിച്ചുമൊക്കെ വാചാലനായി,

പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ, സ്‌നേഹ വിനോയ്, റോഷിൻ മാമ്മൻ തുടങ്ങിയർ ഗാനങ്ങൾ ആലപിച്ചു ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി, (സൗപർണികസ്‌കൂൾ ഓഫ് ഡാൻസ്) മാലിനി നായരും സംഘവും, ബിന്ധ്യ ശബരി (മയൂര സ്‌കൂൾ ഓഫ് ആർട്ട്‌സ്), സോഫിയ മാത്യു (ഫനാ സ്‌കൂൾ ഓഫ് ഡാൻസ്) തുടങ്ങിയവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ചടങ്ങിനു മിഴിവേകി,
ശേഷം നടന്ന ഒരു പ്രത്യേക ചടങ്ങിൽ അവയവദാനത്തിലൂടെ സമൂഹത്തിനു മുഴുവൻ മാതൃകയായ സുനിതാ അനീഷിനെ ആദരിക്കുകയുണ്ടായി, രേഖാ നായർ ചടങ്ങിന് നേതൃത്വം നൽകി, കാൻജ് ഭാരവാഹികളും മുഖ്യ അതിഥികളും ചടങ്ങിൽ പങ്കെടുത്തു,

ജോയ് ആലുക്കാസ് ത്രീ ഹീറോയിൻസ് അവാർഡിന് രേഖ നായർ, സുനിത അനീഷ്, രുഗ്മിനി രവീന്ദ്രനാഥ് എന്നിവർ അർഹരായി,
എംസിമാരായി ടോം നെറ്റിക്കാടനും ബിന്ധ്യ ശബരിയും മികവുറ്റ രീതിയിൽ പ്രോഗ്രാം അവതരിപ്പിച്ചു, സിത്താർ പാലസ് ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ക്രിയേറ്റിവ് സൗണ്ടസ് ഒരുക്കിയ ഓഡിയോ വീഡിയോ വിസ്മയവും ചടങ്ങിന് മാറ്റ് കൂട്ടി, ഡി ജെ നൈറ്റോട് കൂടി പരിപാടികൾ സമാപിച്ചു.

ചടങ്ങു വിജയിപ്പിക്കുവാൻ സഹായിച്ച എല്ലാ നല്ല മനസുകൾക്കും പ്രത്യേകിച്ചു എല്ലാ സ്‌പോൺസേഴ്സിനിനും കാൻജ് എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി നിർമൽ മുകുന്ദൻ നന്ദിയർപ്പിച്ചു,എക്‌സിക്യൂട്ടീവ് കമ്മറ്റി - പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്‌സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്‌സ്),എക്‌സ് ഒഫീഷ്യൽ ജോൺ ജോർജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP