Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവർച്ച നടത്തിയത് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ; ആർ സി ബുക്കിലെ ഉടമയെ കണ്ടെത്തിയത് ഫാസ്റ്റ് ടാഗ് പരിശോധനയിൽ; മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ കാറെന്ന തിരിച്ചറിവ് അന്വേഷകരെ ഞെട്ടിച്ചു; മലയാളി സിനിമാക്കാരൻ നൽകിയത് നിർണ്ണായക വിവരങ്ങൾ; 'കോടാലി'യെ പൊക്കാൻ രണ്ടും കൽപ്പിച്ച് മാണ്ഡ്യാ പൊലീസ്

കവർച്ച നടത്തിയത് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ; ആർ സി ബുക്കിലെ ഉടമയെ കണ്ടെത്തിയത് ഫാസ്റ്റ് ടാഗ് പരിശോധനയിൽ; മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ കാറെന്ന തിരിച്ചറിവ് അന്വേഷകരെ ഞെട്ടിച്ചു; മലയാളി സിനിമാക്കാരൻ നൽകിയത് നിർണ്ണായക വിവരങ്ങൾ; 'കോടാലി'യെ പൊക്കാൻ രണ്ടും കൽപ്പിച്ച് മാണ്ഡ്യാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നമ്പർപ്ലേറ്റില്ലാത്ത കാറിൽ കവർച്ചയ്‌ക്കെത്തുമ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് മോഷണസംഘം സ്വപനത്തിൽ പോലും ചിന്തിച്ചുകാണില്ല.നമ്പർ പ്ലേറ്റില്ലാത്ത കാറ് തെരഞ്ഞെടുത്തത് തന്നെ എളുപ്പത്തിൽ രക്ഷപ്പെടാമെന്ന ചിന്തയിൽ നിന്നുമായിരുന്നു.ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഫാസ്റ്റ്ടാഗ് കഥയിലെ നിർണ്ണായക തെളിവാകുന്നത്.ഫാസ്റ്റ് ടാഗിൽ നിന്നാണ് കാറിന്റെ ഉടമയായ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനിലേക്ക് അന്വേഷണ സംഘമെത്തുന്നത്.സംവിധായകനെ ചോദ്യം ചെയ്തപ്പോഴാകട്ടെ അന്വേഷണസംഘത്തിന് ലഭിച്ചത് നിർണ്ണായക വിവരങ്ങളും.

അങ്ങിനെയാണ് കോടാലി ശ്രീധരനിലേക്കും സംഘത്തിലേക്കും അന്വേഷണം നീളുന്നത്.എന്ത് തന്നെ സംഭവിച്ചാലും കോടാലി ശ്രീധരനെ പൂട്ടാനുറച്ച് തന്നെയാണ് അന്വേഷണസംഘത്തിന്റെ മുന്നോട്ട്‌പോക്ക്.കർണാടകയിലെ മാണ്ഡ്യയിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ കൊച്ചിയിലെ സംഘമാണെന്ന് ബംഗളുരു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കവർച്ചയിൽ കോടാലി ശ്രീധരന്റെ പങ്കും വെളിച്ചത്തു വരുന്നത്.

മാണ്ഡ്യയിൽ വച്ച് പ്രമുഖ താഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തുവെന്നാണ് കേസ്. കാറിലെത്തിയ കൊച്ചിയിലെ സംഘം കവർച്ച നടത്തുകയായിരുന്നുവെന്നാണ് ബാംഗ്ലൂർ പൊലീസിന്റെ കണ്ടെത്തൽ . അതിനിടെ മലയാളത്തിലെ പ്രമുഖ സംവിധായകനെയും ബാംഗ്ലൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രമുഖനായ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലായിരുന്നു കൊച്ചി സംഘം കവർച്ചയ്ക്കെത്തിയത്. ഇതിനെത്തുടർന്ന് സംവിധായകനെ നാലു ദിവസത്തോളം ചോദ്യം ചെയ്തെങ്കിലും കേസെടുത്തില്ല.

കവർച്ചയ്ക്ക് ഉപയോഗിച്ച ആഡംബര കാർ രണ്ട് വർഷം മുൻപ് തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നും സംവിധായകൻ മൊഴി നൽകി. കാർ കൈമമാറിയതാണെന്നും രേഖകളിൽ സംവിധായകന്റെ പേര് മാറ്റാത്തത്ത് ബോധപൂർവ്വമല്ലെന്നുമുള്ള പൊലീസിന്റെ കണ്ടെത്തലാണ് സംവിധായകനെ വിട്ടത്. ഇതും ഗൗരവമേറിയ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബാങ്ക് മാഫിയ ലോണടച്ചില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് കാർ തട്ടിക്കൊണ്ടു പോയെന്ന സംശയമാണ് ഉയരുന്നത്.

കൊച്ചിയിലെ കവർച്ചാ സംഘങ്ങളുടെ പേരിൽ നേരത്തെയും സമാന കേസുകൾ ഉണ്ട്. ഈ സംഘങ്ങളുടെ തലവനാണ് കോടാലി ശ്രീധരൻ എന്നു വിളിപ്പേരുള്ള ശ്രീധരൻ. കുറച്ചു നാൾ മുൻപ് ബംഗളുരുവിലെ ഹൈവേയിൽ നടന്ന കവർച്ചാ കേസിൽ കോടാലി ശ്രീധരനുൾപ്പെട്ട പത്തംഗ സംഘമാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് 11 നായിരുന്നു ഈ കവർച്ച നടന്നത്. ബംഗളുരു നഗര പരിധിക്ക് പുറത്തായി നൈസ് റോഡിൽ മാദനായക ഹള്ളിയിലാണ് കവർച്ച നടന്നത്. ഹുബ്ബള്ളിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് നിന്ന് പണവുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ കാറാണ് കവർച്ച ചെയ്തത്. ധനകാര്യ സ്ഥാപനത്തിന്റെ കാറിലേക്ക് കോടാലി ശ്രീധരനും സംഘവും കാർ കൊണ്ട് ഇടിക്കുകയായിരുന്നു. അതിനു ശേഷം അവരെ ആക്രമിച്ചാണ് പണം ആ സംഘം കൈക്കലാക്കിയത്.

ഒരു കോടിയലധികം രൂപയാണ് കവർച്ചനടത്തിയത്. അഞ്ച് ജീവനക്കാരുണ്ടായിട്ടുപോലും ഈ സംഘത്തിനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കേസിൽ ശ്രീധരന്റെ സംഘത്തിലെ പലരേയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ശ്രീധരനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ടോൾ പ്ളാസകളിൽ നിന്നും ശേഖരിച്ച പ്രതികളുടെ കാറിന്റെ ദൃശ്യങ്ങളിൽ നിന്നുമാണ് ഈ കേസിൽ പൊലീസ് കോടാലി ശ്രീധരനിലേക്കെത്തിയത്. അറസ്റ്റിലായവരിൽ പത്തു പേർ മലയാളികളായിരുന്നു. അറസ്റ്റിലായവരിൽ ഏറെയും എറണാകുളം തൃശ്ശൂർ സ്വദേശികളായിരുന്നു.

സമാനമായ രീതിയിലാണ് മാണ്ഡ്യ കവർച്ചയും നടത്തിയിരിക്കുന്നത്. കൊച്ചി സംഘത്തിന്റെ ഇടപെടൽ പൊലീസ് കണ്ടെത്തിയതോടെ ശ്രീധരന്റെ പങ്കും ഇതിൽ വ്യക്തമായിട്ടുണ്ട്്. സംഘാംഗങ്ങളിൽ പലരും ഹൈവേ കവർച്ചാ കേസിൽ അറസ്റ്റിലായെങ്കിലും ശ്രീധരനെ പിടികൂടാൻ കർണാടക പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിലെ അന്വേഷണങ്ങൾ വീണ്ടും ശ്രീധരനിലേക്ക് തന്നെയാണ് വിരൾ ചൂണ്ടുന്നത്. ബംഗളുരുവിന്റെ ഹൈവേകളിലെ കവർച്ച തുടർക്കഥയാകുന്നത് കർണാട പൊലീസിനും തലവേദനയാണ്.

കുഴൽപ്പണമാഫിയയെ സംബന്ധിച്ചിടത്തോളം കടുവയെപ്പിടിച്ച കിടുവയാണ് കോടാലി ശ്രീധരൻ. നിയമവിരുദ്ധമാർഗങ്ങളിലൂടെ കുഴൽപണമിടപാടു നടത്തിവരുന്ന വൻ മാഫിയകളെ തട്ടിച്ചു പണവുമായി കടക്കുന്ന കോടാലി അവരുടെ വർഗശത്രുവാണ്. തൃശ്ശൂരിലെ മലയോരഗ്രാമമായ കോടലിയിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു ശ്രീധരൻ. കുഴൽപ്പണ തട്ടിപ്പിൽ വിദഗ്ധനായ ഇയാൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളും ധാരാളമായുണ്ട്. കുറച്ചു കാലമായി കേരളത്തിന് പുറത്താണ് കോടാലി ശ്രീധരന്റെ പ്രവർത്തന മണ്ഡലം.

നിറയെ കൂട്ടാളികളുമായി അഞ്ചോ ആറോ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആർഭാടജീവിതം നയിച്ചിരുന്ന ശ്രീധരൻ വലിയ വിലയുള്ള വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഉപയോഗിച്ചിരുന്നത്.

കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലെത്തി ചോദ്യം ചെയ്തു. നാലുദിവസം ചോദ്യം ചെയ്യൽ നീണ്ടു.

മോഹൻലാലിനെ നായകനാക്കി സിനിമയെടുത്ത സംവിധായകനെയാണ് ചോദ്യം ചെയ്തത്. പിന്നീട് മോഷണത്തിൽ നിരപരാധിത്വം തെളിഞ്ഞു. മംഗളം പത്രത്തിൽ എസ് നാരായണനാണ് കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘമെന്ന വാർത്ത പുറത്തു വിട്ടത്. ഇതിന് പിന്നാലെ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് സംവിധായകൻ ആരെന്ന് വ്യക്തമായത്. സംവിധായകനെതിരെ കേസെടുത്തിട്ടുമില്ല.

ഹൈവേയിൽ കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയാതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നുമുള്ള സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. ഇത് വസ്തുതാപരമായി ശരിയുമാണ്.

സംവിധായകന്റെ പേരിലെ ആഡംബക്കാറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഈ കാറിൽ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഈ കാറാണ് മോഷണ സംഘം ഉപയോഗിച്ചത്. കർണ്ണാടക പൊലീസിന്റെ പരിശോധനയിൽ സംവിധായകന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞു. ഇതോടെയാണ് അറസ്റ്റ് ഒഴിവായത്.

കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽനിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് പട്ടാപ്പകൽ മൈസൂർ-ബംഗളൂരു ഹൈവേയിൽ വച്ച് കവർച്ച നടന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലാണ് കവർച്ച സംഘം എത്തിയതെന്നു വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഏറി.

മാണ്ഡ്യ ഭാഗത്ത് തുടർച്ചയായി ഹൈവേ കവർച്ച പതിവായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത കാറിൽ ആയുധങ്ങളുമായി എത്തിയ സംഘത്തെക്കുറിച്ച് പാലക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവർച്ചക്കേസിൽ സംവിധായകന്റെ കാറിനെ കുറിച്ചുള്ള സൂചന കിട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP