Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം പി സ്ഥാനം രാജി വെച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഭഗവന്ത് ഫ്്‌ലാറ്റിൽ നിന്നും മാറുന്നില്ല; എം പി ഫ്‌ളാറ്റിൽ നിന്ന് ഭഗവന്ത് സിങ് മാനെ പുറത്താക്കാനൊരുങ്ങി ലോക്‌സഭാ സെക്രട്ടറിയേറ്റ്

എം പി സ്ഥാനം രാജി വെച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഭഗവന്ത് ഫ്്‌ലാറ്റിൽ നിന്നും മാറുന്നില്ല; എം പി ഫ്‌ളാറ്റിൽ നിന്ന് ഭഗവന്ത് സിങ് മാനെ പുറത്താക്കാനൊരുങ്ങി ലോക്‌സഭാ സെക്രട്ടറിയേറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർലമെന്റ് അംഗമെന്ന നിലയിൽ ആം ആദ്മി നേതാവും, പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാന് കേന്ദ്ര സർക്കാർ അനുവദിച്ച എം പി വസതി ഒഴിപ്പിക്കാനൊരുങ്ങി ലോക്‌സഭാ സെക്രട്ടറിയേറ്റ്. എം പി സ്ഥാനം രാജി വെച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഭഗവന്ത് മാൻ താമസം മാറാത്ത സാഹചര്യത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് എം പി വസതി ഒഴിപ്പിക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ മാർച്ചിലാണ് ഭഗവന്ത് മാൻ സൻഗൂർ എം പി സ്ഥാനം രാജി വെച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയാകുന്നതിനായിരുന്നു രാജി. ഏപ്രിൽ 13 വരെയായിരുന്നു ഭഗവന്ത് മാന് എംപി വസതിയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ അതിന് ശേഷവും വസതി ഒഴിയാത്തതിനെ തുടർന്ന് ഭഗവന്ത് മാന്റെ താമസം അനധികൃതമായി പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ നോർത്ത് അവന്യൂവിലുള്ള ഡ്യൂപ്ലെക്സ് നമ്പർ 33, അതിന്റെ യൂണിറ്റുകൾ, ഡ്യൂപ്ലെക്സ് നമ്പർ 153 എന്നിവയാണ് ഭഗവന്ത് മാന് അനുവദിച്ചിരുന്നത്. 'പ്രസ്തുത അലോട്ട്‌മെന്റ് ഏപ്രിൽ 14 മുതൽ ഭഗവന്ത് മാന്റെ പേരിൽ റദ്ദാക്കിയിരിക്കുന്നു. ഏപ്രിൽ 13 ന് ശേഷം മുൻ എംപി കെട്ടിടം കൈവശപ്പെടുത്തിയത് 'അനധികൃതമാണ്'' - സെക്രട്ടറിയേറ്റ് എസ്റ്റേറ്റ് ഓഫീസർക്ക് അയച്ച നിവേദനത്തിൽ പറയുന്നു.

എന്നാൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. ഔദ്യോഗിക രേഖകൾ പ്രകാരം ആർഎൽപി പ്രസിഡന്റും രാജസ്ഥാനിൽ നിന്നുള്ള എംപിയുമായ ഹനുമാൻ ബേനിവാളിനാണ് ഇപ്പോൾ താമസസൗകര്യം അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും എംപിമാർക്കും ജഡ്ജിമാർക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും അവരുടെ കാലത്ത് ഔദ്യോഗിക കാലത്ത് രാജ്യതലസ്ഥാനത്ത് താമസ സൗകര്യം അനുവദിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP