Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നെതർലാൻഡിൽ നിന്ന് ആലുവയിൽ പാർസൽ വഴി കൊക്കെയ്ൻ വാങ്ങി ജാസിം; ഇടപാടുകൾ നിരീക്ഷിച്ചപ്പോൾ പുറത്തായത് ബ്രിട്ടനിൽ നിന്നും കളിപ്പാട്ടത്തിൽ ലക്ഷങ്ങളുടെ ലഹരി കടത്തിയ വിവരവും; 'സാധനം' എത്തിയത് സിനിമാക്കാർക്കും ഡിജെ പാർട്ടികൾക്കുമായി; കൊടുങ്ങല്ലൂരിലെ ജാസിം ഒരു ബിഗ് ഫിഷ്

നെതർലാൻഡിൽ നിന്ന് ആലുവയിൽ പാർസൽ വഴി കൊക്കെയ്ൻ വാങ്ങി ജാസിം; ഇടപാടുകൾ നിരീക്ഷിച്ചപ്പോൾ പുറത്തായത് ബ്രിട്ടനിൽ നിന്നും കളിപ്പാട്ടത്തിൽ ലക്ഷങ്ങളുടെ ലഹരി കടത്തിയ വിവരവും; 'സാധനം' എത്തിയത് സിനിമാക്കാർക്കും ഡിജെ പാർട്ടികൾക്കുമായി; കൊടുങ്ങല്ലൂരിലെ ജാസിം ഒരു ബിഗ് ഫിഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: വിദേശത്തു നിന്നും ഉയർന്ന ക്വാളിറ്റി ലഹരിമരുന്ന് കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്നു സംഘത്തിലെ പ്രധാനി പിടിയിൽ. കൊടുങ്ങല്ലൂർ ലോകമലേശ്വരം ഒ.കെ. ഹോസ്പിറ്റലിന് സമീപം വടക്കനോളിൽ വീട്ടിൽ ജാസിമിന് എത്തിയ മയക്കുമരുന്നാണ് പിടിയിലായത്. ബ്രിട്ടനിൽ നിന്നും കളിപ്പാട്ടത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു ലക്ഷങ്ങൾ വരുന്ന ഈ മയക്കുമരുന്ന്. ഇയാൾ വിദേശ രാജ്യങ്ങളിൽ നിന്നും മയക്കുമരുന്നുകൾ നാട്ടിലേക്ക് എത്തിക്കുന്നത് പതിവാണെന്നാണ് ലഭിക്കുന്ന വിവരം.

ലക്ഷങ്ങൾ വിലമതിക്കുന്ന മരിജുവാനയാണ് പിടികൂടിയത്. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് സംഘമാണ് ഇത്തരം വിലുപമായ ഓപ്പറേഷൻ നടത്തിയത്. ജാസിം നെതർലാൻഡിൽനിന്ന് ആലുവയിൽ പാർസൽ വഴി കൊക്കെയ്ൻ വാങ്ങിയതുമായി ബന്ധപ്പെട്ട എക്സൈസ് കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതേ തുടർന്ന് ഇയാളുടെ ഇടപാടുകൾ എക്സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫിസ് വഴിയും മയക്കുമരുന്ന് എത്തിയത്. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാംനാഥിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മുന്തിയ ഇനം മരിജുവാനയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കെത്തുന്നത്.

ഇത് കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് ഇന്ത്യയിലേക്കെത്തിക്കുന്ന രീതിയിലാണ് പുതിയ മയക്കുമരുന്ന് വിപണി. മരിജുവാന ഡി.ജെ പാർട്ടികൾക്കും സിനിമ മേഖലയിലേക്കും ആണ് കടത്തുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ജാസിം ഡി.ജെ. മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. ഇയാളുടെ സിനിമ ബന്ധങ്ങളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയായ ജാസിമിനെ എക്സൈസ് ജയിലിൽ പോയി അറസ്റ്റ് രേഖപ്പെടുത്തും.

പ്രിവന്റീവ് ഓഫിസർ പി.വി. ബെന്നി, എം.ആർ. നെൽസൺ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. അബ്ദുൽ നിയാസ്, എസ്. അഫ്‌സൽ, എ.എസ്. രിഹാസ്, കെ.എൽ. ലിസ, ഡ്രൈവർ സി.പി. സഞ്ജയ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP