Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അപകടമേയല്ല; പോസിറ്റീവ് ആയാലും പകരുകയില്ല; ലോക്ക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല; കോവിഡ് കാല മണ്ടത്തരങ്ങൾ ഓരോന്നായി തെളിവ് സഹിതം പുറത്തുവരുമ്പോൾ

ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അപകടമേയല്ല; പോസിറ്റീവ് ആയാലും പകരുകയില്ല; ലോക്ക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല; കോവിഡ് കാല മണ്ടത്തരങ്ങൾ ഓരോന്നായി തെളിവ് സഹിതം പുറത്തുവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ലോകമാകമാനമൂള്ള മനുഷ്യർ ഏറെ ഭയപ്പാടോടെയായിരുന്നു നഗ്‌നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത കൊറോണ എന്ന കുഞ്ഞൻ വൈറസിനെ കുറിച്ച് ചിന്തിച്ചിരുന്നത്. ഭയം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി സിദ്ധാന്തങ്ങളും ഈ വൈറസിനെ കുറിച്ച് പുറത്തുവന്നു. ഓരോ പുതിയ കണ്ടുപിടുത്തങ്ങളും ഭീതി നിറഞ്ഞ മനസ്സോടെയായിരുന്നു നമ്മൾ വായിച്ചതും ശ്രവിച്ചതും. കോവിഡിന്റെ ഭീതിയൊഴിഞ്ഞ നാളുകളിൽ, ഈ മഹാമാരിയെ കുറിച്ചുള്ള കൂടുതൽ സത്യങ്ങൾ പുറത്തുവരികയാണ്.

ലക്ഷണം പ്രകടിപ്പിക്കാത്ത കോവിഡ് രോഗികൾ രോഗം പടർത്തും എന്ന സിദ്ധാന്തം ഊതിപ്പെരുപ്പിച്ച ഒന്നായിരുന്നു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്. 30,000 ൽ അധികം പേരിൽ നടത്തിയ പഠനത്തിലായിരുന്നു, ലക്ഷണമ്പ്രകടിപ്പിക്കാത്ത രോഗികൾ രോഗം പടർത്താനുള്ള സാഹചര്യം, 68 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്. ജനങ്ങളെ നിർബന്ധപൂർവ്വം മാസ്‌ക് ധരിപ്പിക്കുവാനും അതുപോലെ ലോക്ക്ഡൗൺ നടപ്പിലാക്കുവാനുമായി ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ പറഞ്ഞിരുന്ന ഒരു കാര്യം ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളും രോഗം പരത്തും എന്നതായിരുന്നു.

മൊത്തം രോഗവ്യാപനത്തിന്റെ മൂന്നിലൊന്ന്, ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികൾ വഴിയാണെന്നും അന്ന് പറഞ്ഞിരുന്നു. ചില ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്, ലക്ഷണം പ്രകടിപ്പിക്കാത്തവർ ലക്ഷണം പ്രകടിപ്പിക്കുന്നവരെ പോലെ തന്നെ രോഗം പടരുന്നതിനു കാരണമാകും എന്നായിരുന്നു. എന്നാൽ, ഇപ്പോൾ അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ 42 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ തെളിഞ്ഞത് ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളിൽ നിന്നുള്ള വ്യാപനംമൊത്തം രോഗവ്യാപനത്തിന്റെ 14 ശതമാനം മാത്രമായിരുന്നു എന്നാണ്.

42 രാജ്യങ്ങളിലായി 2020 ഏപ്രിലിനും 2021 ജൂലായ്ക്കും ഇടയിലായി കോവിഡ് ബാധിച്ച 28,426 വ്യക്തികളിൽ നടത്തിയ 130 പഠനങ്ങളുടെ ഫലങ്ങൾ ക്രോഡീകരിച്ച് വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഇക്കാര്യംകണ്ടെത്തിയത്. ഇവരിൽ 12,000 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും അവർ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.

മൊത്തം കോവിഡ് രോഗികളിൽ തന്നെ 14 മുതൽ 50 ശതമാനം വരെ ലക്ഷണം പ്രകടിപ്പിക്കാത്തവർ ആയിരുന്നു എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം പരത്തുന്നതിൽ അവർ കാര്യമായ പങ്കൊന്നു വഹിച്ചിട്ടില്ലെന്നും സ്വിറ്റ്സർലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേണിലെ പ്രൊഫസർ ഡയാന ഗാർസിയ പറയുന്നു. 130 പഠനങ്ങളിലും സ്വീകരിച്ച മെത്തഡോളജി വ്യത്യസ്തമായിരുന്നു എന്ന്‌സഹ ഗവേഷകനായ പ്രൊഫസർ നിക്കോള ലോ പറഞ്ഞു. ഏതെങ്കിലും ഒരു പഠനരീതിയെ മാത്രം ആശ്രയിച്ചാൽ വസ്തുതകൾക്ക് കൃത്യത കുറയും എന്നതിനാലാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്ലോസ് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് അടിസ്ഥാനമായ പഠനങ്ങൾ ഏറെയും അമേരിക്കയും യൂറോപ്പും കേന്ദ്രീകരിച്ചാണ് നടത്തിയിട്ടുള്ളത്. 130 പഠനങ്ങളിൽ 45 എണ്ണം വീതം ഈ രണ്ടു ഭൂഖണ്ഡങ്ങളിലായിരുന്നു നടത്തിയത്. ലക്ഷണം പ്രദർശിപ്പിക്കാത്ത കോവിഡിനെ കുറിച്ചുള്ള അനാവശ്യമായ ആശങ്ക പല രാജ്യങ്ങളിലും ജനങ്ങൾ ആഴ്‌ച്ചയിൽ രണ്ടു തവണ വീതം കോവിഡ് പരിശോധനക്ക് വിധേയരാകണം എന്ന നയം കൊണ്ടുവരാനും ഇടയാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ഇടവേളകളിലുള്ള രോഗ പരിശോധന രോഗവ്യാപനം തടയുവാൻ ഏറ്റവും അനുയോജ്യം എന്നായിരുന്നു അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത്.

വെളുക്കാൻ തേച്ചത് പാണ്ടായിലോക്ക്ഡൗൺ

അതിനിടയിലെ ഇറ്റലിയിൽ നടന്ന മറ്റൊരു പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് മഹാവ്യാധിയുടെ ആഘാതം ലോക്ക്ഡൗൺ മൂലം മൂന്നിരട്ടിയായി വർദ്ധിച്ചു എന്നാണ്. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി മുൻപോട്ടു വച്ച, ഏറെ വിവാദമായ നിർദ്ദേശങ്ങളോട് ഏതാണ്ട് സമാനമായ രീതിയിൽ ഉള്ളതാണ് ഈ റിപ്പോർട്ടും. 2020-21 കാലഘട്ടത്തിലെ ഏഴുമാസക്കാലയളവിൽ എത്രമാത്രം ആളുകൾ അവരുടെ വീടുകൾ വിട്ട് പുറത്തിറങ്ങി എന്ന വിവരം ഫേസ്‌ബുക്കിലൂടെയും ഗൂഗിളിലൂടെയും ശേഖരിച്ചായിരുന്നു ഇറ്റാലിയൻ ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്.

അക്കാലത്ത് ഇറ്റലിയിൽ ട്രാഫിക് സിഗ്‌നൽ സമ്പ്രദായത്തിലുള്ള ലോക്ക്ഡൗൺ ആയിരുന്നു നിലനിന്നിരുന്നത്. ഏറ്റവും കടുത്ത നിയന്ത്രണങ്ങളോടു കൂടിയ റെഡ് സോൺ, കുറച്ച് നിയന്ത്രണങ്ങൾ മാത്രമുള്ള ഗ്രീൻ സോൺ, ഇവയ്ക്കിടയിൽ ആംബർ സോണും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ കാഠിന്യത്തെഅവഗണിച്ചുകൊണ്ട്, ലോക്ക്ഡൗൺ കാലത്ത് തന്നെ ആളുകളുടെ സഞ്ചാരം ക്രമമായി സാവധാനം വർദ്ധിച്ചു വന്നു എന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, ഏറ്റവും കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന റെഡ് സോണുകളിൽ യാത്രകൾ ഏതാണ്ട് പൂർണ്ണമായി തന്നെ മുടങ്ങിയതായും, വീടുകളിൽ ഇരുന്നവർ അനുഭവിച്ച മാനസികാഘാതം വളരെ വലുതായിരുന്നതായും അവർ കണ്ടെത്തി. കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളേക്കാൾ നല്ലത് ചെറിയ ചെറിയ നിയന്ത്രണങ്ങളാണ് എന്നാണ് ഈ പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്.

മാത്രമല്ല, കർക്കശമായ നിയന്ത്രണങ്ങൾ ദീർഘകാലത്തേക്ക് നടപ്പാക്കുക എന്നത് തികച്ചും അപ്രയോഗികമാണെന്ന ഒരു അഭിപ്രായംലോക്ഡൗണിന്റെ ആരംഭകാലത്തു തന്നെ ഉയർന്നിരുന്നു. എന്നാൽ, അത് സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ അന്ന് ലഭ്യമായിരുന്നില്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നിർദ്ദേശം നൽകിയ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി പിന്നീട് രോഗവ്യാപനം കടുത്തപ്പോൾ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.

പ്ലോസ് ഡിജിറ്റൽ ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന് അടിസ്ഥാനമായ പഠനം ഇറ്റലിയിലെ 20 മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത്. 2020 നവംബറിനും 2021 മെയ്‌ മാസത്തിനും ഇടയിലായി ഫേസ്‌ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്. ഫേസ്‌ബുക്കിലെ അനോനിമൈസ്ഡ് ലൊക്കേഷൻ ഡാറ്റാ ഉപയോഗിച്ച് ആളുകളുടെ ഫോണുകൾ ട്രാക്ക് ചെയ്തായിരുന്നു അവരുടെ നീക്കങ്ങളുടെ വിവരം ശേഖരിച്ചത്. അവർ വീടുകളീൽ ഉള്ളപ്പോൾ, സ്വന്തം വൈ ഫൈയിൽ ലോഗ് ഇൻ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഗൂഗിളിനെ ആശ്രയിച്ച് വീടിനുള്ളിൽ ചെലവഴിച്ച സമയകാലയളവും ശേഖരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP