Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്‌കാരം; അംഗീകാരം ഇന്ത്യപാക്ക് വിഭജനകാലത്തിന്റെ കഥ പറയുന്ന 'റേത് സമാധി'ക്ക്

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്‌കാരം; അംഗീകാരം ഇന്ത്യപാക്ക് വിഭജനകാലത്തിന്റെ കഥ പറയുന്ന 'റേത് സമാധി'ക്ക്

സ്വന്തം ലേഖകൻ

ലണ്ടൻ: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ 'റേത് സമാധി'ക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്‌കാരം. ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ടൂം ഓഫ് സാൻഡിനാണ്' പുരസ്‌കാരം. ആദ്യമായാണ് ഹിന്ദിയിൽ നിന്നുള്ള രചന ഈ പുരസ്‌കാരം നേടുന്നത്. ഡെയ്‌സി റോക്വെലാണ് ഇംഗ്ലിഷ് പരിഭാഷ നിർവഹിച്ചത്, ഇന്ത്യപാക്ക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് 'റേത് സമാധി'യുടെ ഇതിവൃത്തം.

ഉത്തർപ്രദേശിൽ ജനിച്ച ഗീതാഞ്ജലി ശ്രീ (64) ന്യൂഡൽഹിയിലാണു താമസം. 2018ലാണ് 'റേത് സമാധി' പുറത്തിറങ്ങിയത്. ഇംഗ്ലിഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1987ൽ പ്രസിദ്ധീകരിച്ച ബേൽ പത്രയാണ് ഗീതാഞ്ജലിയുടെ ആദ്യ കഥ. 2000ൽ പുറത്തിറങ്ങിയ മായ് ആണ് ആദ്യനോവൽ. റേത് സമാധി ഉൾപ്പെടെ അഞ്ച് നോവലുകൾ എഴുതിയിട്ടുണ്ട്. 135 പുസ്തകങ്ങളിൽ നിന്നാണ് ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കർ സമിതി തയാറാക്കിയത്. 50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷകയും പങ്കിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP