Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിലെ ഇന്ത്യൻ ദമ്പതികളുടെ മരണം; ആത്മഹത്യ ചെയ്തത് യുഎഇയിൽ നിന്നും മുംബൈയിലെത്തി സ്ഥിരതാമസമാക്കിയ ഡോക്ടർ ദമ്പതികൾ: അടിക്കടി ഷാർജയിലെ മകനെ സന്ദർശിക്കുന്ന ദമ്പതികളെ അയൽക്കാർക്കും നല്ല പരിചയം: ആത്മഹത്യയുടെ കാരണം തേടി പൊലീസ്

ഷാർജയിലെ ഇന്ത്യൻ ദമ്പതികളുടെ മരണം; ആത്മഹത്യ ചെയ്തത് യുഎഇയിൽ നിന്നും മുംബൈയിലെത്തി സ്ഥിരതാമസമാക്കിയ ഡോക്ടർ ദമ്പതികൾ: അടിക്കടി ഷാർജയിലെ മകനെ സന്ദർശിക്കുന്ന ദമ്പതികളെ അയൽക്കാർക്കും നല്ല പരിചയം: ആത്മഹത്യയുടെ കാരണം തേടി പൊലീസ്

സ്വന്തം ലേഖകൻ

ഷാർജ: ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ പ്രവാസി മലയാളികൾ. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഷാർജ അൽനബ്ബ ഏരിയയിലെ അപാർട്ട്‌മെന്റിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇയിലെ മലയാളി സമൂഹത്തിനും ഷാർജയിലെ മകന്റെ അപ്പാർട്ട്‌മെന്റിലുള്ളവർക്കും സുപരിചിതരാണ് ഇരുവരും.

മുംബൈ സ്വദേശികളാണെങ്കിലും ഇരുവരും ദീർഘകാലം യുഎഇയിലാണ് ഡോക്ടർമാരായി സേവനം ചെയ്തിരുന്നത്. അടുത്തിടെയാണ് ഇരുവരും മുംബൈയിലെത്തി സ്ഥിരതാമസമാക്കിയത്. വിദ്യാഭ്യാസമുള്ളവരും പ്രഫഷനലുകളുമായ ഇരുവരുടെയും മരണത്തിനു പിന്നിലെ കാരണം അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. ജോലിക്ക് പോയ ഡോക്ടറായ മകൻ മടങ്ങിയെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിലുള്ള മാതാപിതാക്കളെ കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിച്ചതും മകനാണ്.

ഡോക്ടർ ദമ്പതികളുടെ മരണ വാർത്തയറിഞ്ഞ യുഎഇയിലെ പ്രവാസികളും നടുങ്ങി. പലർക്കും അത്രമേൽ പരിചിതമാണ് ഈ ഡോക്ടർ ദമ്പതികളെ. സംഭവം നടന്ന ഷാർജയിലെ കെട്ടിടത്തിലെ മറ്റു താമസക്കാരുമായും വളരെ അടുത്ത ബന്ധമാണ് ഈ കുടുംബം പുലർത്തിയിരുന്നത്. ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാൻ എത്തിയതാണ് ഇരുവരും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അൽ ഗർബ് പൊലീസ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഇരുവരും സ്വയം ജീവനൊടുക്കിയത് എന്നാണ് ആദ്യ റിപോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഷാർജ പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങൾ അൽ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഒട്ടോപ്‌സിക്കായി ഫൊറൻസിക് ലാബിലേയ്ക്കും അയച്ചു. ഡോക്ടർ ദമ്പതികൾമകനെയും കുടുംബത്തെയും സന്ദർശിക്കുക പതിവായിരുന്നു. പതിവു പോലെ സന്തോഷത്തോടെയാണ് ഇത്തവണയും എത്തിയത്. ഇരുവരും ഇടയ്ക്കിടെ ഷാർജയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിച്ചിരുന്നുവെന്ന് ഇവരുടെ തൊട്ടടുത്തെ താമസക്കാർ പറയുന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഡോക്ടറായ മകൻ ഈ കെട്ടിടത്തിൽ താമസിക്കുന്നതായി കാവൽക്കാരൻ പറഞ്ഞു. എല്ലാവരുമായി സൗമ്യമായി ഇടപെടുന്ന വ്യക്തിയാണ്. ഡോക്ടർ ദമ്പതികൾ മിക്കപ്പോഴും പുറത്തേയ്ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ പോകുന്നത് കാണാറുണ്ടായിരുന്നു. പതിവുപോലെ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകൻ മാതാപിതാക്കളുടെ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് കണ്ടത്. ഉടൻ തന്നെ കെട്ടിടത്തിലെ മെയിന്റൻസ് വിഭാഗത്തിൽ വിവരമറിയിച്ചു. അവരെത്തി വാതിൽ ബലമായി തുറന്നപ്പോൾ ഇരുവരും തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP