Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.റെയിൽ പദ്ധതി: എതിർപ്പിന്റെ മുനയൊടിക്കാൻ സിപിഎം; രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി കണ്ണൂരിൽ കളമൊരുക്കും

കെ.റെയിൽ പദ്ധതി: എതിർപ്പിന്റെ മുനയൊടിക്കാൻ സിപിഎം; രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി കണ്ണൂരിൽ കളമൊരുക്കും

അനീഷ് കുമാർ

കണ്ണൂർ:കടുത്ത എതിർപ്പിനിടെയിലും സിൽവർ ലൈൻപദ്ധതി നടപ്പിലാക്കുന്നതിൽ പിന്നോട്ടില്ലെന്ന് സി. പി. എം. ജനകീയ ബോധവൽക്കരണത്തോടെ പദ്ധതിക്കെതിരെയുള്ള എതിർപ്പിന്റെ മുനയൊടിക്കുകയെന്നതാണ് പുതിയ തന്ത്രം. നേരത്തെ കെ.റെയിൽ സർവേകുറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിർപ്പിനെ തുടർന്ന് കെ.റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ പലയിടങ്ങളിൽ നിന്നും പിൻവാങ്ങിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിനായി അതിശക്തമായി മുൻപോട്ടുപോകാൻ തീരുമാനിച്ചിരിക്കെ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ അതിനുകളമൊരുക്കാനാണ് സി.പി. എം ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി 'കെ. റെയിൽ നേരും നുണയും' എന്ന വിഷയത്തിൽ കണ്ണൂർ ജില്ലയിൽ 231 കേന്ദ്രങ്ങളിൽ സി.പി. എം വിശദീകരണ യോഗങ്ങൾ നടത്തുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. മെയ് 27 മുതൽ ജൂൺ 5 വരെയുള്ള തീയതികളിൽ 'നവകേരളസദസ്സുകൾ' സംഘടിപ്പിച്ചുകൊണ്ടാണ് വിശദീകരണ സദസുകൾ നടത്തുക.

ഇന്ത്യയിൽ 21 അതിവേഗ-അർദ്ധ അതിവേഗ റെയിൽപാതകൾ പണിയുന്നുണ്ട്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. ഇവിടങ്ങളിലൊന്നും കോൺ്രേഗസാ, ബിജെപിയോ ഒറ്റയ്ക്കോ സംയുക്തമായോ യാതൊരു സമരവും നടത്തുന്നില്ല.
എന്നിട്ടും ഇവിടെ മാത്രം സമരം നടത്തുന്നത് എൽഡിഎഫ് സർക്കാറിനെ അട്ടിമറിക്കാനും വികസനം തടസപ്പെടുത്താനും ലക്ഷ്യമിട്ടാണെന്നും എം വി ജയരാജൻ ആരോപിച്ചു.

അതിവേഗ റെയിൽപ്പാതകൾ ആരംഭിക്കാനും അതിലൂടെ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും കേന്ദ്ര ബജറ്റിൽ നിർദ്ദേശമുണ്ട്. എന്നാൽ കേന്ദ്ര ധനമന്ത്രിയുടെ പാർട്ടിക്കാർ തന്നെ അതിനെതിരെ സമരം നടത്തുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ ഒരു സഹമന്ത്രി ബജറ്റ് പദ്ധതി നിർദ്ദേശത്തിനെതിരെയാണ് പരസ്യവിമർശനം നടത്തുന്നന്നതെന്നും വി.മുരളീധരനെതിരെ പരോക്ഷവിമർശനമുന്നയിച്ചു കൊണ്ട് എം.വി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP