Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു; പിന്നാലെ ഉംറാൻ മാലിക്കിനെ ഏറ്റെടുത്ത് ജമ്മു കശ്മീർ സർക്കാർ; ജോലിക്കാര്യത്തിൽ ഉറപ്പ് നൽകി

ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു; പിന്നാലെ ഉംറാൻ മാലിക്കിനെ ഏറ്റെടുത്ത് ജമ്മു കശ്മീർ സർക്കാർ; ജോലിക്കാര്യത്തിൽ ഉറപ്പ് നൽകി

ന്യൂസ് ഡെസ്‌ക്‌

ജമ്മു കശ്മീർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസൺ പൂർത്തിയാകുന്നതോടെ ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഒമ്പതാം തീയ്യതിയാണ് തുടക്കമാവുന്നത്. കഴിഞ്ഞ ദിവസമാണ് ട്വന്റി 20 പരമ്പരക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. ആരാധകർ പ്രതീക്ഷിച്ചതുപോലെ സൺറൈസേഴ്സ് ഹൈദരാബാദിനായി തിളങ്ങിയ സൂപ്പർ പേസർ ഉംറാൻ മാലിക്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു.

തുടർച്ചയായി 150ന് മുകളിൽ വേഗത്തിലെറിയുന്ന ഉംറാൻ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തിളങ്ങിയാൽ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിലും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരിൽ മുൻനിരയിൽ എത്തിയിരുന്നു ജമ്മു കശ്മീരിൽ നിന്നുള്ള പേസർ. 14 മത്സരങ്ങളിൽ 22 വിക്കറ്റാണ് ഉംറാന്റെ സമ്പാദ്യം. ഇതിൽ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉൾപ്പെടും. ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് താരം അഞ്ച് വിക്കറ്റെടുത്തത്.

താരത്തെ പുകഴ്‌ത്തി നിരവധി മുൻകാല താരങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി പുറത്തുവരുന്നു. ഉംറാനെ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജമ്മു കശ്മീർ സർക്കാർ. ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉംറാന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP