Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ വീണ്ടും മയക്കുമരുന്നു വേട്ട; 15.18 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കണ്ണൂരിൽ വീണ്ടും മയക്കുമരുന്നു വേട്ട; 15.18 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

വൈഷ്ണവ്.സി.

കണ്ണൂർ: എടക്കാട് പൊലീസ് നൈറ്റ് പട്രോളിങ്ങിൽ ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ മയക്കുമരുന്നുകൾ പിടികൂടി. എടക്കാട് സബ്ബ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടംബേത്തിന്റെ നേതൃത്വത്തിൽ പൊലീസ് നടാലിൽ വച്ച് നടത്തിയ വാഹനപരിശോധനക്കിടയിൽ ആണ് മയക്കുമരുന്നുകൾ പിടികൂടിയത്.

15.18 ഗ്രാം എംഡിഎംഎ ആണ് പരിശോധനയിൽ കണ്ടെത്തിയത്. കണ്ണൂരിലെ നടാൽ സ്വദേശിയായ ഷാനിദ് കെ(32)യെയാണ് പൊലീസ് പിടികൂടിയത്.പ്രതി ഓടിച്ചുവന്നതായ കെഎൽ13എആർ7407 നമ്പർ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്നും എം ഡി എം എ മയക്കുമരുന്നു വിൽപ്പനക്കായി ഉള്ള ഇലക്ട്രോണിക് തൂക്ക മിഷനും ചെറിയ പ്ലാസ്റ്റിക്ക് കവറുകളും കണ്ടെത്തി. ASI രാഗേഷ്, ഹോം ഗാർഡ് രാജീവൻ എന്നിവരും എം ഡി എം എ മയക്കുമരുന്നു പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP