Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ ഗവ. എഞ്ചിനിയറിങ് കോളജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക്; അമ്പതോളം വിദ്യാർത്ഥികൾക്ക് രോഗലക്ഷണം; കലോത്സവം മാറ്റിവച്ചു

തൃശൂർ ഗവ. എഞ്ചിനിയറിങ് കോളജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക്; അമ്പതോളം വിദ്യാർത്ഥികൾക്ക് രോഗലക്ഷണം; കലോത്സവം മാറ്റിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ ഗവൺമെന്റ് എഞ്ചിനിയറിങ് കോളേജിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അമ്പതോളം വിദ്യാർത്ഥികൾക്ക് രോഗലക്ഷണം ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 15ന് കോളേജിൽ ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ഹോസ്റ്റലിലെ നിരവധി വിദ്യാർത്ഥികൾക്ക് വയറിളക്കം ഉണ്ടാകുകയും ചെയ്തിരുന്നു. കൂടുതൽ പേരിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളജിൽ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളജ് യൂണിയൻ കലോത്സവം മാറ്റിവെച്ചു.

ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളേജിൽ നടന്ന് വന്ന കലോത്സവം മാറ്റി വെച്ചതായി കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് വയറിളക്കം ഉണ്ടായതിനെ തുടർന്ന് കോളേജിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചിലർ പരിശോധന നടത്തിയിരുന്നു. രോഗലക്ഷണമുള്ളവർ പരിശോധനക്ക് വിധേയരാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വെള്ളത്തിലൂടെയും പഴകിയ ഭക്ഷണ പദാർഥങ്ങളിലൂടെയുമാണ് ഷിഗല്ലോസിസ് ബാക്ടീരിയ പടരുന്നത്. ഷിഗെല്ലയുടെ പ്രധാന രോഗലക്ഷണം വയറിളക്കമാണ്. എന്നാൽ സാധാരണ ഉണ്ടാകുന്ന വയറിളക്കത്തെക്കാൾ ഗുരുതരമായിരിക്കും ഇതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് രോഗം ബാധിച്ചാൽ മരണസാധ്യതയും ഉണ്ടെന്നാണ് മുന്നറിയിപ്പ്.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലായി 950 വിദ്യാർത്ഥികളാണുള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

രോഗ ലക്ഷണങ്ങളുള്ളവർ വേഗത്തിൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. കോളേജിലെ കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. തൊട്ടടുത്ത ഭക്ഷണ ശാലകളിലും പരിശോധന നടത്തുന്നുണ്ട്. എവിടെ നിന്നാണ് രോഗ ബാധയുണ്ടായതെന്ന പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP