Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച് കേന്ദ്ര കേന്ദ്രസർക്കാർ; പുതിയ കാറിനും ഇരുചക്രവാഹനത്തിനും ചെലവ് ഉയരും; ഇലക്ട്രിക് വാഹനങ്ങൾക്ക് കുറയും

വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച് കേന്ദ്ര കേന്ദ്രസർക്കാർ; പുതിയ കാറിനും ഇരുചക്രവാഹനത്തിനും ചെലവ് ഉയരും; ഇലക്ട്രിക് വാഹനങ്ങൾക്ക് കുറയും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച് കേന്ദ്ര ഗാതാഗത മന്ത്രാലയം ഉത്തരവിറക്കി. 1000 സി.സി. വരെയുള്ള കാറുകലുടെ ഇൻഷുറൻസ് 2072 രൂപയിൽ നിന്ന് 2094 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. 1000 സിസി മുതൽ 1500 സിസി വരെയുള്ള കാറുകൾക്ക് 3221 രൂപയായിരുന്നത് 3416 രൂപയായി വർധിപ്പിച്ചു. അതേസമയം, 1500 സി.സിക്ക് മുകളിൽ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയത്തിൽ നാമമാത്രമായ കുറവ് വരുത്തി. 7897 രൂപയായിരുന്നത് 7890 ആക്കി. ഏഴ് രൂപയുടെ കുറവ്

പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. 2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്. കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ 15 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 2,804 രൂപയും ആയിരിക്കും. മൂന്ന് വർഷത്തെ സിംഗിൾ പ്രീമിയം നിരക്കുകളും വിജ്ഞാപനത്തിലുണ്ട്. 1000 സിസിയിൽ കൂടാത്ത പുതിയ കാറുകൾക്ക് 6,521 രൂപയും 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറിന് 10,640 രൂപയുമാണ് സിംഗിൾ പ്രീമിയം തുക. 1500 സിസിയിൽ കൂടുതലുള്ള പുതിയ സ്വകാര്യ വാഹനങ്ങൾക്ക് 24,596 രൂപയ്ക്ക് മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ലഭിക്കും.

75 സിസിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയം തുക 2,901 രൂപയാണ്. 75 സിസി മുതൽ 150 സിസി വരെയുള്ളവയ്ക്ക് 3,851 രൂപയാണ്. 150 സിസി മുതൽ 350 സിസി വരെയുള്ളവയ്ക്ക് 7,365 രൂപയാണ്. 350 സിസിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങളുടെ അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയം തുക 15,117 രൂപയാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ, 30 കിലോവാട്ടിൽ താഴെ എൻജിൻ പവർ വരുന്ന വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 5,543 രൂപ സിംഗിൾ പ്രീമിയം ആയി അടയ്ക്കാം. 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് 9,044 രൂപയാണ് പ്രീമിയം തുക. 65 കിലോവാട്ടിൽ കൂടുതലുള്ള വലിയ ഇലക്ടോണിക് വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 20,907 രൂപ നൽകണം. 3 കിലോവാട്ടിൽ കൂടാത്ത പുതിയ ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയത്തിന് കീഴിൽ 2,466 രൂപയ്ക്ക് ഇൻഷുറൻസ് ലഭിക്കും. മൂന്ന് കിലോവാട്ടിനും ഏഴ് കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് സിംഗിൾ പ്രീമിയം ആയി 3,273 രൂപ അടയ്ക്കാം. ഏഴ് കിലോവാട്ടിനും 16 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 6,260 രൂപ നൽകണം. 16 കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള ഉയർന്ന പവർ വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 12,849 രൂപയ്ക്ക് ഇൻഷുറൻസ് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP