Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ; കേസിൽ ആകെയുള്ളത് ആറ് പ്രതികൾ

തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ; കേസിൽ ആകെയുള്ളത് ആറ് പ്രതികൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി ദലിത് മോർച്ച നേതാവ് ബാലചന്ദറിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിൽ നിന്നും എടപ്പാടി പൊലീസാണ് ഇവരെ പിടികൂടിയത്. ആകെ ആറ് പ്രതികളുള്ള കേസിൽ പിടിയിലായ പ്രദീപ്, സഞ്ജയ്, കലൈവാനൻ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ബിജെപി എസ്.സി/എസ്.ടി ചെന്നൈ സെൻട്രൽ വിഭാഗം നേതാവായിരുന്ന ബാലചന്ദർ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. െൈചന്ന ചിന്താദ്രിപേട്ടയിലെ സാമിനായകൻ തെരുവിൽ ആളുകളോട് സംസാരിച്ച് നിൽക്കുമ്പോഴാണ് നേതാവിനുനേരെ ആക്രമണമുണ്ടായത്. മുമ്പ് നിരവധി തവണ വധഭീഷണി ഉണ്ടായിരുന്ന അദ്ദേഹത്തിന് സുരക്ഷ ഉദ്യോഗസ്ഥനെ അനുവദിച്ചിരുന്നു.

എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ ചായ കുടിക്കാൻ പോയ സമയത്ത് രണ്ട് ഇരുചക്രവാഹനങ്ങളിലായെത്തിയ മൂന്നംഗ സംഘം ബാലചന്ദറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ മങ്ങിയെത്തുന്നതിന് മുമ്പ് ഇവർ വാഹനങ്ങളിൽ രക്ഷപ്പെടുകയും ചെയ്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP