Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലൊടിഞ്ഞ കസേരകളും ഡെസ്‌ക്കുകളും; തുരുമ്പെടുത്ത ഇരുമ്പ് കിടക്കകളും അലമാരകളും; ഒറ്റ നോട്ടത്തിൽ ആക്രിക്കടയുടെ ഗോഡൗൺ പോലെ! എന്നാൽ ഇത് സർക്കാർ മെഡിക്കൽ കോളേജാണ്; വണ്ടാനത്തെ ആതുരാലയത്തിന് പറയാനുള്ളത് വൃത്തിഹീനതയുടെ കഥ; ആലപ്പുഴയിലെ ആരോഗ്യ പ്രതിരോധം താളം തെറ്റുന്നുവോ?

കാലൊടിഞ്ഞ കസേരകളും ഡെസ്‌ക്കുകളും; തുരുമ്പെടുത്ത ഇരുമ്പ് കിടക്കകളും അലമാരകളും; ഒറ്റ നോട്ടത്തിൽ ആക്രിക്കടയുടെ ഗോഡൗൺ പോലെ! എന്നാൽ ഇത് സർക്കാർ മെഡിക്കൽ കോളേജാണ്; വണ്ടാനത്തെ ആതുരാലയത്തിന് പറയാനുള്ളത് വൃത്തിഹീനതയുടെ കഥ; ആലപ്പുഴയിലെ ആരോഗ്യ പ്രതിരോധം താളം തെറ്റുന്നുവോ?

അർജുൻ ശ്രീകുമാർ

ആലപ്പുഴ: കാലൊടിഞ്ഞ കസേരകളും ഡെസ്‌ക്കുകളും, തുരുമ്പെടുത്ത ഇരുമ്പ് കിടക്കകളും അലമാരകളും ഒറ്റ നോട്ടത്തിൽ ഇവയൊക്കെ കൂട്ടിയിട്ടിരിക്കുന്നു കണ്ടാൽ ആക്രിക്കടയുടെ ഗോഡൗണാണെന്ന് തോന്നും. എന്നാൽ കേരളത്തിലെ പ്രധാനപ്പെട്ട ഒരു മെഡിക്കൽ കോളേജിന്റെ പരിസരമാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന്റെ പരിസരമാണ് ആക്രികടക്ക് സമാനമായ അവസ്ഥയിൽ വൃത്തിഹീനമായി കിടക്കുന്നത്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കസേരകളും മേശകളും ഉൾപ്പടെയുള്ള വസ്തുക്കളുടെ മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ് ഇവിടം. ഈ മാലിന്യത്തിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെറ്റു പെരുകയും ചെയ്യുന്നുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികൾ പകർച്ചവ്യാധി പിടിപെടുമോ എന്ന ആശങ്കയിലുമാണ്. കഴിഞ്ഞ ദിവസമാണ് ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ഡെങ്കി ഹർത്താൽ ആചരിച്ചത്.

ജില്ലയിലെ ആരോഗ്യവകുപ്പിന്റെ ഡെങ്കി ഹർത്താൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അറിഞ്ഞില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആലപ്പുഴ ജില്ലയിൽ ജലജന്യ രോഗങ്ങൾക്കുള്ള സാധ്യത താരതമ്യേന കൂടുതലാണെന്നും ജനങ്ങളുടെ അശ്രദ്ധമൂലം കൊതുകു പെരുകാനും രോഗങ്ങൾ പടരാനും ഇടയാകരുതെന്നുമാണ് ഡെങ്കി ഹർത്താലിന്റെ ഭാഗമായി നടന്ന റാലിയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് എ.എം. ആരിഫ് എംപി പറഞ്ഞത്. ഇതേ കാര്യം തന്നെയാണ് അലപ്പുഴയയിലെ ജനങ്ങൾ എംപിയോടും ആലപ്പുഴയിലെ ആരോഗ്യവകുപ്പിനോടും പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ശ്രീനിവാസൻ ചിത്രത്തിലെ അവസാന സംഭാഷണ ഭാഗം മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല. 'സ്വന്തം അച്ഛനും അമ്മയ്ക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാത്ത നീയൊക്കെ എങ്ങനെയാട ജനങ്ങളുടെ പട്ടിണി മാറ്റുന്നത്?' ഈ സംഭാഷണത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ആലപ്പുഴ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ. ആലപ്പുഴ ഉൾപ്പടെയുള്ള ഇടങ്ങളിൽ നിന്നും പതിനായിരകണക്കിന് രോഗികൾ വന്ന് പോകുന്ന ഇടമാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി. രോഗിയായി വരുന്നവരെ മാരക രോഗങ്ങൾക്ക് അടിമയാക്കാൻ ഈ മലിന്യ കൂമ്പാരത്തിന് സാധിക്കുമെന്നാണ് രോഗികളും അന്തേവാസികളും പറയുന്നത്.

സമൂഹ മാധ്യമങ്ങളിൽ വൻപ്രതിഷേധമാണ് ഇതിനെതിരെ ഉയർന്ന് വരുന്നത്. കൂടാതെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒബ്സർവേഷൻ വിഭാഗത്തിൽ 4 കിടക്കകൾ മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവങ്ങളിൽ കൂടുതൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പികയും കിടക്കകളുടെ അഭാവം മൂലം ഒരു കട്ടിലിൽ തന്നെ മൂന്നും നാലും കുട്ടികളെ ഒരുമിച്ച് കിടത്തുന്ന സാഹചര്യവും നിലവിലുണ്ടായിരുന്നു.

ആരോഗ്യമേഖലയിൽ കേരളം ഒന്നാം സ്ഥാനമെന്ന് പറയുമ്പോഴും ആലപ്പുഴയിലെ സാധാരണക്കാരുടെ ആശ്രയങ്ങളിൽ ഒന്നായ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ പോലും നിരസിക്കപ്പെടുന്നു എന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP