Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം ഇരട്ടപ്പാത; ട്രെയിനുകളുടെ സമയം മാറും:രാവിലത്തെ വേണാടിന് മാറ്റമില്ല

കോട്ടയം ഇരട്ടപ്പാത; ട്രെയിനുകളുടെ സമയം മാറും:രാവിലത്തെ വേണാടിന് മാറ്റമില്ല

സ്വന്തം ലേഖകൻ

തൃശ്ശൂർ: ചിങ്ങവനം -കോട്ടയം-ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ പണി പൂർത്തിയാകുന്നതോടെ ട്രെയിനുകളുടെ സമയം മാറും. ഇരട്ടപ്പാത വന്നതോടെ 80 തീവണ്ടികളിലായി ശരാശരി 400 മിനിറ്റ് ലാഭിക്കാനാകും. ക്രോസിങ്ങിനായുള്ള പിടിച്ചിടൽ ഒഴിവാകുമ്പോൾ ഇതിലും കൂടും. മൊത്തം ലാഭിക്കുന്ന സമയം വീതിക്കുമ്പോൾ മിക്ക തീവണ്ടികളുടെയും സമയം മുന്നോട്ടാകും. എന്നാൽ രാവിലത്തെ ജനപ്രിയ വണ്ടിയായ വേണാടിന്റെ സമയത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.

ഒറ്റപ്പാതയിൽനിന്ന് ഇരട്ടപ്പാതയിലേക്ക് കയറുമ്പോഴുണ്ടാകുന്ന താമസം ഒഴിവാകുന്നതിലൂടെയാണ് സമയം ലാഭിക്കാനാാകുക. കോട്ടയം പാതയിലൂടെ ശരാശരി 80 തീവണ്ടികൾ ഒരു ദിവസം ഓടുന്നുണ്ട്. ഇതുപ്രകാരമാണ് 400 മിനിറ്റ് എന്ന സമയലാഭം ഉണ്ടാകുന്നത്. ക്രോസിങ്ങിനായി പിടിച്ചിടുന്നത് ഒഴിവാകുന്നതിലൂടെ കിട്ടുന്ന സമയവും പാത മാറിക്കയറുന്നതിലൂടെ ലാഭിക്കുന്ന സമയവും ചേർത്തുള്ള പുതിയ തീവണ്ടി സമയമായിരിക്കും ജൂണിൽ നിലവിൽ വരുക. മെയ്‌ 30 മുതൽ ഇരട്ടപ്പാതയിൽ വണ്ടികളോടുമെന്നാണ് പ്രതീക്ഷ.

മിക്ക വണ്ടികളും അഞ്ചു മുതൽ 10 മിനിറ്റ് വരെ നേരത്തേയാകാനാണ് സാധ്യത. ചില ദീർഘദൂര വണ്ടികൾക്ക് അതിൽ കൂടുതൽ സമയം മുന്നോട്ടാക്കാനും ഇടയുണ്ട്. രാവിലത്തെ വേണാട് നിലവിൽ ക്രോസിങ്ങിന് എവിടേയും പിടിച്ചിടാത്ത വണ്ടിയായതിനാൽ സമയമാറ്റം ഉണ്ടാകില്ല. എന്നാൽ വൈകീട്ടത്തെ വണ്ടി അഞ്ചു മിനിറ്റ് മുന്നോട്ടാക്കിയേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP