Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയെ വെല്ലുവിളിച്ച് ചൈന; തായ് വാന്‌ സമീപം സൈനികാഭ്യാസം നടത്തി പീപ്പിൾസ് ലിബറേഷൻ ആർമി: തയ്വാനും യുഎസും വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

അമേരിക്കയെ വെല്ലുവിളിച്ച് ചൈന; തായ് വാന്‌ സമീപം സൈനികാഭ്യാസം നടത്തി പീപ്പിൾസ് ലിബറേഷൻ ആർമി: തയ്വാനും യുഎസും വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ബെയ്ജിങ്: തായ് വാന്‌ സമീപം സൈനികാഭ്യാസം നടത്തി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി. ചൈനയെ വെല്ലുവിളിച്ച യുഎസ്സിനുള്ള മുന്നറിയിപ്പായാണ് തായ് വാന്‌
സമീപം സൈനികാഭ്യാസം നടത്തിയതെന്ന് ചൈന അറിയിച്ചു. ചൈന തായ് വാനിൽ അധിനിവേശം നടത്തിയാൽ പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ചൈനപ്രകോപനപരമായ നീക്കം നടത്തിയത്.

തായ് വാൻ വിഷയത്തിൽ യുഎസ് പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും തയ്വാൻ സ്വാതന്ത്ര്യ സേനയെ വെറുതെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതു സ്ഥിതി ഗുരുതരമാക്കുമെന്നും തയ്വാനും യുഎസും വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ തിയറ്റർ കമാൻഡ് തയ്‌വാനു ചുറ്റും സൈനികാഭ്യാസങ്ങളും പട്രോളിങ്ങും നടത്തിയതായി കിഴക്കൻ തിയറ്റർ കമാൻഡ് വക്താവ് കേണൽ ഷി യി വ്യക്തമാക്കി.

തയ്വാൻ ചൈനീസ് ഭരണത്തിൻ കീഴിലേക്ക് കൊണ്ടുവരാനാണ് ചൈനയുടെ നീക്കം. സ്വയംഭരണം നടത്തുന്ന തയ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വീക്ഷണം. ചൈനയുടെ അധികാരകേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമം നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബലം പ്രയോഗിച്ച് തയ്വാനെ പിടിച്ചടക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് ബൈഡനും വ്യക്തമാക്കി. ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയുടെ മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ബൈഡന്റെ പരാമർശം. എന്നാൽ ബൈഡനെ വെല്ലുവിളിച്ച് ചൈന രംഗത്ത് എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP