Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദക്ഷിണ കൊറിയയിൽ നിന്നും ബൈഡൻ മടങ്ങി; മിസൈലുകൾ തൊടുത്ത് 'യാത്രയയപ്പ്' നൽകി ഉത്തര കൊറിയ

ദക്ഷിണ കൊറിയയിൽ നിന്നും ബൈഡൻ മടങ്ങി; മിസൈലുകൾ തൊടുത്ത് 'യാത്രയയപ്പ്' നൽകി ഉത്തര കൊറിയ

സ്വന്തം ലേഖകൻ

സോൾ: ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയതിന് പിന്നാലെ മൂന്ന് മിസൈലുകൾ തൊടുത്ത് ഉത്തരകൊറിയ. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിനു സമീപമുള്ള സുനാൻ ഏരിയയിൽ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത്. ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദർശനങ്ങളും ഉച്ചകോടിയും പൂർത്തീകരിച്ച് ബൈഡൻ മടങ്ങിയതിന് പിന്നാലെയായിരുന്നു ഇത്.

ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉം ഇക്കൂട്ടത്തിൽ വിക്ഷേപിച്ചതായി അഭ്യൂഹമുണ്ട്. ആണവ പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇതിനു മറുപടിയെന്ന നിലയിൽ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈൽ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP