Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടിമാലി മരം മുറികേസിൽ മുൻ റേഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിൽ; നടപടി ചോദ്യം ചെയ്യലിന് ശേഷം

അടിമാലി മരം മുറികേസിൽ മുൻ റേഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിൽ; നടപടി ചോദ്യം ചെയ്യലിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയും മുൻ റേഞ്ച് ഓഫീസറുമായ ജോജി ജോൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷം ഇടുക്കി വെള്ളത്തൂവൽ പൊലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. നേരത്തെ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജോജി ജോണിനെ ചോദ്യം ചെയ്ത് വരികയായിരുന്നു.

അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയിൽനിന്ന് എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതിന് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിലെ മറ്റ് രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതായി ജോജി ജോണിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാൽ റേഞ്ച് ഓഫീസർ തസ്തികയിൽ ഇരുന്ന വ്യക്തിയാണ് ജോജി ജോൺ എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. താരതമ്യേന ജൂനിയർ ആയ ഉദ്യോഗസ്ഥർക്ക് അനുവദിച്ചത് പോലെ സീനിയർ ആയ ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം അനുവദിക്കാൻ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP