Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് താൽക്കാലിക ശമനം; ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടർന്ന കനത്ത മഴയ്ക്ക് താൽക്കാലിക ശമനമായി. മഴ കുറഞ്ഞതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം നൽകിയ ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു.

ശനിയാഴ്ച വരെ സംസ്ഥാനത്തെവിടെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും കർണാടകതീരത്തും മത്സ്യബന്ധനത്തിനുണ്ടായിരുന്ന നിരോധനവും പിൻവലിച്ചു.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശനിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP