Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എളമരം പാലത്തിൽ തുടർച്ചയായി അപകടങ്ങൾ; രണ്ടുദിവസത്തിനുള്ളിൽ അഞ്ച് അപകടങ്ങൾ; ശാസ്ത്രീയ സംവിധാനങ്ങളുടെ കുറവെന്ന് ആക്ഷേപം

വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എളമരം പാലത്തിൽ തുടർച്ചയായി അപകടങ്ങൾ; രണ്ടുദിവസത്തിനുള്ളിൽ അഞ്ച് അപകടങ്ങൾ; ശാസ്ത്രീയ സംവിധാനങ്ങളുടെ കുറവെന്ന് ആക്ഷേപം

കെ വി നിരഞ്ജൻ

കോഴിക്കോട്: വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എളമരം പാലത്തിന്റെ മാവൂർ ഭാഗത്ത് അപകടങ്ങൾ തുടർകഥയാവുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ, അഞ്ച് അപകടങ്ങളാണ് പാലത്തിനോട് ചേർന്ന് ഉണ്ടായത്. പുതിയ പാലം നിർമ്മിച്ചപ്പോൾ വാഹനങ്ങൾ തിരിയുന്നതിന് ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്.

കൂളിമാട്, മാവൂർ ഭാഗങ്ങളിലൂടെ വരുന്ന വാഹനങ്ങളും എടവണ്ണപാറ ഭാഗത്തു നിന്നും പാലം കടന്നുവരുന്ന വാഹനങ്ങളും മാവൂർ കൂളിമാട് റോഡിലേക്ക് കയറുമ്പോഴാണ് അപകടത്തിൽ പെടുന്നത്. പാലത്തിലേക്ക് കയറുന്ന ഭാഗത്ത് വാഹനങ്ങൾ തിരിക്കുന്നതിനാവശ്യമായ വീതിയില്ലാത്തതും സർക്കിൾ നിർമ്മിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.

അപകടം നിത്യ സംഭവമായതോടെ മാവൂർ പൊലീസിന്റെ നേതൃത്വത്തിൽ, ടാർ വീപ്പകൾ വച്ചാണ് ഗതാഗതം നിയന്ത്രിക്കാൻ താൽക്കാലിക സംവിധാനമൊരുക്കിയത്. പാലം ഉദ്ഘാടനം ചെയ്തതോടെ മാവൂർ - കൂളിമാട് റോഡിലോടുന്ന ബസുകളും പാലത്തിന് സമീപത്താണ് നിർത്തി
ആളെ കയറ്റുന്നത്. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്.

കൂടാതെ മുമ്പേ തന്നെ ഏറെ തിരക്കേറിയപാതയാണ് മാവൂർ കൂളിമാട് റോഡ്. ഇപ്പോൾ എളമരത്ത് പാലം കൂടി യാഥാർത്ഥ്യമായതോടെ തിരക്ക് നിയന്ത്രണാതീതമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെ നിർമ്മിച്ച എളമരം പാലത്തിലെ അപകടക്കെണി ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നതാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

എളമരംകടവ് പാലം കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപിയെ പൂർണ്ണമായും ഒഴിവാക്കിയെന്ന് ആരോപിച്ച് ഉദ്ഘാടന ദിവസത്തിന്റെ തലേന്ന് ബിജെപി പ്രവർത്തകർ പാലം തുറന്നു കൊടുത്തത് വലിയ ചർച്ചയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP