Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെസ്റ്റിനേഷൻ ചാലഞ്ചുമായി ടൂറിസം വകുപ്പ്; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് സർക്കാർ; ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിൽ

ഡെസ്റ്റിനേഷൻ ചാലഞ്ചുമായി ടൂറിസം വകുപ്പ്; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് സർക്കാർ; ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിനോദ സഞ്ചാരമേഖലയിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വലിയ മുന്നേറ്റമാണുണ്ടായത്. ഈ വർഷം ആദ്യപാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പിന് കഴിഞ്ഞു.

കഴിഞ്ഞ വർഷ കാലയളവിനേക്കാൾ ഒറ്റയടിക്ക് 22 ലക്ഷം ടൂറിസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു. 72.48 ശതമാനം വളർച്ച ടൂറിസം മേഖല കൈവരിച്ചു. 2022 ലെ ആദ്യപാദത്തിൽ 8,11,426 ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് ടൂറിസ്റ്റുകളുടെ വരവിൽ ഒന്നാമതായിട്ടുള്ളത്.

6,09,033 പേർ എത്തിയ തിരുവനന്തപുരമാണ് രണ്ടാമത്. ടൂറിസം വകുപ്പ് പ്രത്യേകം ശ്രദ്ധിച്ച ഇടുക്കിയും വയനാടും ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്. ഇടുക്കിയിൽ അഞ്ചു ലക്ഷത്തിലേറെയും വയനാടിൽ മൂന്നുലക്ഷത്തിലേറെയും ടൂറിസ്റ്റുകളാണെത്തിയത്. ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർധനവുണ്ടായി എന്നും മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിയിൽ നിന്നും കേരളം കരകയറിയതിന്റെ സൂചനയാണിത്. കോവിഡ് പോലുള്ള മറ്റു പ്രശ്നങ്ങൾ ഇനി ഉണ്ടാകാതിരുന്നാൽ ഈ വർഷം രണ്ടാം പാദം തന്നെ സംസ്ഥാനം ഇന്നുവരെ കാണാത്ത ഉയർന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ മറികടന്ന് സർവകാല റെക്കോഡിലെത്തും. അഞ്ചു ജില്ലകളിൽ അവ രൂപം കൊണ്ടശേഷം ഏറ്റവും അധികം ആഭ്യന്തര വിനോദസഞ്ചാരികളാണെത്തിയതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കോവിഡിന്റെ പ്രതിസന്ധി കുറയുന്ന മുറയ്ക്ക് ടൂറിസം മേഖലയെ കരകയറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് വകുപ്പ് മുന്നോട്ടുപോയതിന്റെ ഫലമാണിത്. ആഭ്യന്തര സഞ്ചാരികളെ ഫോക്കസ് ചെയ്യാനാണ് പദ്ധതിയിട്ടത്. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് ആകർഷിക്കുക, മറ്റു സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുക, ഒരു ജില്ലയിലുള്ളവർ ആ ജില്ലയിൽ തന്നെ കാണാതെ പോയ ചരിത്രപ്രാധാന്യവും പ്രകൃതിരമണീയവുമായ സ്ഥലങ്ങൾ എക്പ്ലോർ ചെയ്യിക്കുക, മാർക്കറ്റ് ചെയ്യുക എന്നിവയാണ്.

ഇതിന്റെ ഭാഗമായി ഒന്നിൽ കുറയാത്ത ഡെസ്റ്റിനേഷൻ സംബന്ധിച്ച പട്ടിക നൽകാൻ ആവശ്യപ്പെട്ടിരുന്നു. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും പട്ടിക നൽകിയിട്ടുണ്ട്. ഡെസ്റ്റിനേഷൻ ചാലഞ്ച് ഉടൻ പ്രഖ്യാപിക്കും. തദ്ദേശ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. പദ്ധതി വഴി കൂടുതൽ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യപ്പെടുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP