Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ എൻസിപിയിൽ ചേരാൻ തീരുമാനിച്ചിട്ടില്ല; ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നൽകുന്ന വാർത്ത ശരിയല്ല; നെഹ്രുവിയൻ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഒരു യഥാർത്ഥ കോൺഗ്രസ്സുകാരനായി തുടരുമെന്ന് കെ വി തോമസ്

താൻ എൻസിപിയിൽ ചേരാൻ തീരുമാനിച്ചിട്ടില്ല; ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നൽകുന്ന വാർത്ത ശരിയല്ല; നെഹ്രുവിയൻ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഒരു യഥാർത്ഥ കോൺഗ്രസ്സുകാരനായി തുടരുമെന്ന് കെ വി തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻസിപിയിൽ ചേരാൻ തീരുമാനിച്ചെന്ന വാർത്തകൾ തള്ളി കെ.വി തോമസ്. ഇത്തരത്തിലുള്ള മാധ്യമവാർത്തകൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായുള്ള ബന്ധമാണ് ശരത് പവാറുമായുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ വച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കെവി തോമസ് പറഞ്ഞു. നെഹ്രുവിയൻ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഒരു യഥാർത്ഥ കോൺഗ്രസുകാരനായി താൻ തുടരുമെന്നും കെവി തോമസ് വ്യക്തമാക്കി.

കെവി തോമസിന്റെ വാക്കുകൾ ഇങ്ങനെ:

'സീനിയർ നേതാവും കാബിനറ്റ് മന്ത്രിയുമായിരുന്ന ശരത് പവാറിനെ കൊച്ചിയിൽ വെച്ച് ഞാൻ കാണുകയുണ്ടായി. ഡോ. മന്മോഹൻ സിംഗിന്റെ കാബിനറ്റിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നയൊരാളാണ് ഞാൻ. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാൻ സോണിയാ ഗാന്ധി തീരുമാനിച്ചപ്പോൾ എന്നെ നിർദ്ദേശിച്ചത് ശരത് പവാർ ആണ്.''

രാഷ്ട്രീയത്തിനതീതമായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഡൽഹിയിലും, ബോംബെയിലും പോകുന്ന വേളയിൽ ഞാൻ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. ആ പതിവനുസരിച്ചാണ് ഇവിടെയും കണ്ടത്. ഞാൻ എൻസിപിയിൽ ചേരാൻ തീരുമാനിച്ചിട്ടില്ല. പി.സി. ചാക്കോ എന്നെ ക്ഷണിച്ച സന്ദർഭത്തിലും ഞാൻ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നൽകുന്ന വാർത്ത ശരിയല്ല. നെഹ്രുവിയൻ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഒരു യഥാർത്ഥ കോൺഗ്രസ്സുകാരനായി ഞാൻ തുടരും.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP