Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കരുളായി വനത്തിൽ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം.

മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയൻ (45), തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി (35) എന്നിവരേയാണ് പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്.

കരുളായി വനത്തിലെ എട്ടുകണ്ണി ചാഞ്ഞപുന്ന ഭാഗത്തുനിന്നാണ് കാട്ടുപോത്തിനെ നായാട്ടു സംഘം വേട്ടയാടിയത്. കാട്ടുപോത്തിനെ കൊന്ന് മാംസമെടുത്ത ശേഷം വനത്തിൽ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ വനപാലകർ കണ്ടെത്തിയിരുന്നു.

ഇതേ തുടർന്ന് കരുളായി വനം റെയ്ഞ്ചോഫീസർ എം എൻ നജ്മൽ അമീനിന്റെ മേൻനോട്ടത്തിൽ വനം വകുപ്പ് നിയോഗിച്ച ഷാഡോ ടീമിന്റെ അന്വേഷണത്തിനാടുവിലാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാഡ് ചെയ്തു. സംഭവത്തിൽ ഉൾപെട്ട കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കരുളായി റേഞ്ച് ഓഫീസർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP