Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടറെ രക്ഷിക്കാൻ ഡ്യൂട്ടി രജിസ്റ്റർ തിരുത്തി; വകുപ്പ് തല അന്വേഷണത്തിൽ ഒതുക്കാൻ നീക്കം; മുൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെ വിമർശിച്ച് വിജിലൻസ് കോടതി; തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് വിമർശനം

കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടറെ രക്ഷിക്കാൻ ഡ്യൂട്ടി രജിസ്റ്റർ തിരുത്തി; വകുപ്പ് തല അന്വേഷണത്തിൽ ഒതുക്കാൻ നീക്കം; മുൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെ വിമർശിച്ച് വിജിലൻസ് കോടതി; തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമർശിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി. അഴിമതിക്കാരെ സംരക്ഷിക്കാൻ വിജിലൻസ് ഡയറക്ടർ തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടറെ രക്ഷിക്കുന്ന വിധത്തിലുള്ള റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിമർശനം ഉയർത്തിയത്.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് അടൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകന്റെ തുടർ ചികിത്സാക്കായി അമ്മയിൽ നിന്നും പണം വാങ്ങുന്നതിനിടെയാണ് എല്ലു രോഗവിഭാഗത്തിലെ ഡോ.ജീവ് ജൂസ്റ്റസിനെ വിജിലൻസ് കൈയോടെ പിടികൂടിയത്. ഡ്യൂട്ടി സമയത്ത് ആശുപത്രിയിലുണ്ടാകേണ്ട ഡോക്ടർ വീട്ടിൽ വച്ച് 4000 രൂപ വാങ്ങുമ്പോഴാണ് വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. കേസിന്റെ തുടക്കം മുതൽ അട്ടിമറി നടന്നു. ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് വരുത്തിതീക്കാനായി ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തി.

അടൂർ സർക്കാർ ആസുപത്രിയിലെ ആർ.എം.ഒ ഡോ.നിഷാദ്, ജൂനിയർ കൺസൾട്ടായി ഡോ.ധന്യ എന്നിവർ ചേർന്നാണ് ഡ്യൂട്ടി രജിസ്റ്റർ തിരുത്തിയതെന്നും വിജിലൻസ് കണ്ടെത്തി. കൈക്കൂലികാരനായ ഡോക്ടർക്ക് ജാമ്യം ലഭിക്കാനും കേസ് അട്ടിമറിക്കാനുമായിരുന്നു രേഖകൾ കൃത്രിമം കാണിച്ചതെന്നാണ് പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.

കൈക്കൂലി വാങ്ങിയ ഡോക്ടക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും മറ്റ് രണ്ട് ഡോക്ടർമാർക്കെതിരെ വകുപ്പ്തല നടപടിയുമായിരുന്നു വിജിലൻസിന് ലഭിച്ച് നിയമപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ വിജിലൻസ് ഡയറക്ർ സുധേഷ് കുമാറിന് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. എന്നാൽ കൈക്കൂലി വാങ്ങിയ ഡോക്ടറെ ഉൾപ്പെടെ കേസിൽ നിന്നും ഒഴിവാക്കി വകുപ്പ് തല അന്വേഷണത്തിലൊതുക്കാനായിരുന്നു വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം.

വിജിലൻസ് കൊടുത്തയച്ച അടയാളപ്പെടുത്തിയ നോട്ടു വാങ്ങിപ്പോൾ കൈയോടെ പിടികൂടിയ ഡോക്ടറെയും സഹായിച്ചവരെയും കോടതി നടപടികളിൽ നിന്നും ഒഴിവാക്കാൻ വിജിലൻസ് ഡയറക്ടർ നേരിട്ട് നിർദ്ദേശം നൽകി.

ഈ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെയാണ് വിജിലൻസ് മുൻ ഡയറക്ടറെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. സുധേഷ് കുമാറിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകി. അഴിമതിക്കാരെ സംരക്ഷിക്കാൻ അഴിമതി വിരുദ്ധ ഏജൻസി തന്നെ കൂട്ടു നിൽക്കുന്നുവെന്നും കുറ്റപ്പെടുത്തി.

കർട്ടന് പിന്നിലുള്ള ഏതോ ശക്തിക്കുവേണ്ടി വിജിലൻസ് അന്വേഷണം അട്ടിമറിക്കാനും ഡയറക്ടറും അന്വേഷണ സംഘവും ശ്രമിക്കുകയാണെന്ന് കോടതി വിമർശിച്ചു.

നിയമോപദേശങ്ങളുണ്ടെങ്കിലും അതു മറികടന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കും ഡയറക്ടക്കും സ്വന്തമായി തീരുമാനമെടുക്കാമെന്ന് മുൻ വിജിലൻസ് ഡയറ്ക്ടർ അസ്താന സർക്കുലർ ഇറക്കിയിരുന്നു. ഇത് അഴിമതിക്കേസുകൾ അട്ടിമറിക്കാനിടയാക്കമെന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.കോടതി രൂക്ഷവിമർശനം ഉയർത്തിയ റിപ്പോർട്ട് നൽകിയതും നിയമപദേശം അട്ടിമറിച്ചാണെന്നതും മറ്റൊരു വസ്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP