Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു; ബസിൽ നിന്നും പെൺകുട്ടികളേയും മുത്തച്ഛനെയും ഇറക്കിവിട്ടതായി പരാതി

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു; ബസിൽ നിന്നും പെൺകുട്ടികളേയും മുത്തച്ഛനെയും ഇറക്കിവിട്ടതായി പരാതി

സ്വന്തം ലേഖകൻ

തൊടുപുഴ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പെൺകുട്ടികളേയും മുത്തച്ഛനെയും ബസിൽ നിന്നും വഴിയിൽ ഇറക്കിവിട്ടതായി പരാതി. ഏലപ്പാറയിൽനിന്ന് തൊടുപുഴയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ സഞ്ചരിച്ച ഏഴും, പതിമൂന്നും വയസ്സുള്ള പെൺകുട്ടികളെയും അവരുടെ മുത്തച്ഛൻ തേക്കാനത്ത് വീട്ടിൽ വാസുദേവൻ നായർക്കുമാണ് ദുരനുഭവമുണ്ടായത്.

വാസുദേവൻ നായർ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരുകയായിരുന്നു. കാഞ്ഞാറിലെത്തിയപ്പോൾ ഇളയകുട്ടി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ബസ് നിർത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. തുടർന്ന് എഴുന്നേറ്റുചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു. കുട്ടിക്ക് അസ്വസ്ഥതയായതിനെ തുടർന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി വിട്ട ശേഷം ബസ് ഓടിച്ചുപോയി.

20 മിനിറ്റിലേറെ വഴിയിൽ കാത്തുനിന്ന ശേഷമാണ് ഇവർക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡി.ടി.ഒ.യ്ക്ക് പരാതി നൽകി.
പരാതിയിൽ അന്വേഷണത്തിനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. അധികൃതർ. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങൾ അന്വേഷിക്കുന്ന എക്‌സിക്യുട്ടീവ് ഡയറക്ടർക്ക് (വിജിലൻസ്) പരാതി കൈമാറിയതായി തൊടുപുഴ ഡി.ടി.ഒ. എ.അജിത് പറഞ്ഞു. പരാതിയിൽ കഴമ്പുണ്ടെന്നാണ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP