Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി; പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 പേർക്ക് സസ്‌പെൻഷൻ

കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി; പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 പേർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

പാലക്കാട്: വിവിധ ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എം.എം.നാസർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് ഉദ്യോഗസ്ഥർക്കു നൽകാൻ എത്തിച്ചതായി പറയപ്പെടുന്ന 10.23 ലക്ഷം രൂപ മെയ്‌ 17നു വിജിലൻസ് പിടികൂടിയ സംഭവത്തിലാണു നടപടി.

എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സിഐ എസ്.സജീവ്, ചിറ്റൂർ സിഐ കെ.അജയൻ, ചിറ്റൂർ റേഞ്ച് എസ്‌ഐ ഇ.രമേഷ്, ഇന്റലിജൻസ് ഇൻസ്‌പെക്ടർ സി.സെന്തിൽകുമാർ, ഡിവിഷൻ ഒാഫിസ് അസിസ്റ്റന്റ് എം.നൂറുദ്ദീൻ, പ്രിവന്റീവ് ഒാഫിസർമാരായ എ.എസ്.പ്രവീൺ, മൻസൂർ അലി, പി.ഷാജി, കെ.ശ്യാംജിത്, സിവിൽ എക്‌സൈസ് ഒാഫിസർമാരായ എം.സൂരജ്, വിനയകരൻ, സി.ശശികുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.സന്തോഷ്‌കുമാർ എന്നിവരാണ് സസ്‌പെൻഷനിലായ മറ്റ് ഉദ്യോഗസ്ഥർ.

നൂറുദ്ദീന്റെ സ്‌കൂട്ടറിൽ നിന്ന് 2.24 ലക്ഷവും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മേഖലയിലെ ലൈസൻസികളുടെ വാഹനത്തിൽ നിന്ന് 7.79 ലക്ഷം രൂപയുമാണ് കിട്ടിയത്. പെർമിറ്റ് പുതുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്കുള്ള കൈക്കൂലിയാണു പണമെന്നു മൂവരും വിജിലൻസിനു മൊഴി നൽകി. ഇടപാടുകാർ തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന്റെ തെളിവുകൾ വിജിലൻസിന്റെയും എക്‌സൈസ് ഇന്റലിജൻസ് ജോയിന്റ് കമ്മിഷണറുടെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ നിർദേശമനുസരിച്ചാണു നടപടി. 'സന്തോഷപ്പണം' എന്ന പേരിൽ ഒരു ലീറ്റർ കള്ളിന് 5 ഒാഫിസുകളിലായി 60 രൂപ വീതം കൈക്കൂലി വാങ്ങുന്നുവെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP