Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

19 വർഷത്തിന് ശേഷം സൗഹൃദം പുതുക്കി മലയാളി വനിതാ പൊലീസുകാർ; 25 അംഗ സംഘം ഒത്തു കൂടിയത് കശ്മീർ താഴ് വരയിൽ

19 വർഷത്തിന് ശേഷം സൗഹൃദം പുതുക്കി മലയാളി വനിതാ പൊലീസുകാർ; 25 അംഗ സംഘം ഒത്തു കൂടിയത് കശ്മീർ താഴ് വരയിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: കശ്മീർ താഴ്‌വരയിൽ എത്തി സൗഹൃദം പുതുക്കി 25 മലയാളി വനിതാ പൊലീസുകാർ. തൃശൂർ പൊലീസ് അക്കാദമിയിലെ 2003 ബാച്ചിലെ 25 വനിതാ സിവിൽ പൊലീസ് ഓഫിസർമാരാണ് തങ്ങളുടെ ഒത്തുചേരൽ വ്യത്യസ്തമാക്കാൻ കാശ്മീരിൽ എത്തിയത്. പത്ത് ദിവസം ഇവിടെ ഉല്ലാസ യാത്ര നടത്തി അടിച്ചു പൊളിച്ച് മടങ്ങാനാണ് ഈ വനിതാ സംഘത്തിന്റെ തീരുമാനം. കോട്ടയം ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വനിത പൊലീസുകാരാണ് സംഘത്തിലുള്ളത്.

പൊലീസ് പരിശീലനം ലഭിച്ച് പലവഴിക്ക് പിരിഞ്ഞ ഇവർ 19 വർഷത്തിനു ശേഷമാണ് ഒത്തുകൂടുന്നത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവവരാണ് സംഘത്തിലുള്ളത്. പരിശീലനം കഴിഞ്ഞ് അക്കാദമിയിൽ നിന്നു പുറത്തിറങ്ങിയ ശേഷം പലരും വിവിധ സ്ഥലങ്ങളിൽ ജോലിക്ക് കയറുകയായിരുന്നു.
പിന്നീട് പരസ്പരം കണ്ടു മുട്ടിയവർ പോലും ചുരുക്കം. അതാണ് കൂട്ടായ്മയെക്കുറിച്ച് ആലോചിച്ചത്. അപ്പോൾ അതു വ്യത്യസ്ത അനുഭവമാക്കണമെന്നും തീരുമാനമായി.

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിനു വൻ പ്രാധാന്യം നൽകി ബോധവൽക്കരണം നടക്കുമ്പോൾ വനിതാ കൂട്ടായ്മയുടെ വേറിട്ട സന്ദേശം നൽകാനാണ് ഒത്തുചേരലും യാത്രയും കൊണ്ട് ഉദ്ദേശിക്കുന്നതെന്നു സംഘാംഗങ്ങളിൽ ചിലർ പറഞ്ഞു. കുടുംബത്തെ ഒപ്പം കൂട്ടാതെയാണ് യാത്ര. വിമാനത്തിലാണ് ഇവിടെയെത്തിയത്. ഇവരിൽ പലരും ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്ന കൗതുകവും ഇതിനു പിന്നിലുണ്ട്. എല്ലാവരും നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നിച്ചു. അവിടെ നിന്നു ഡൽഹി വഴി ശ്രീനഗറിലേക്ക്. ദാൽലേക്ക്, അവന്തിപുര, പഹൽഗം തുടങ്ങിയ സ്ഥലങ്ങളിലും മറ്റും കറങ്ങി ഡൽഹി വഴി നെടുമ്പാശേരിയൽ തിരികെയെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP