Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജപ്പാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് ബൈഡൻ വിവരം അറിഞ്ഞു; ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; എന്തെങ്കിലും പരിഹാരം വേണമെന്ന് കൈകൂപ്പി കേണ് സെനറ്റർമാർ; സ്‌കൂളുകളിലെ വെടിവെയ്പിൽ തകർന്ന് അമേരിക്ക; തോക്ക് നിയമത്തിൽ മാറ്റത്തിന് സാധ്യത

ജപ്പാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് ബൈഡൻ വിവരം അറിഞ്ഞു; ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; എന്തെങ്കിലും പരിഹാരം വേണമെന്ന് കൈകൂപ്പി കേണ് സെനറ്റർമാർ; സ്‌കൂളുകളിലെ വെടിവെയ്പിൽ തകർന്ന് അമേരിക്ക; തോക്ക് നിയമത്തിൽ മാറ്റത്തിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ടെക്സാസിലെ സ്‌കൂളിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പ്രസിഡണ്ട് ജോ ബൈഡൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കരീൻ ജീൻ പിയാറെ അറിയിച്ചു. വെടിവെപ്പിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി വൈറ്റ്ഹൗസിലേയും മറ്റ് എല്ലാ സർക്കാർ സ്ഥാപനങ്ങളീലേയും ദേശീയ പതാക മെയ്‌ 28 ന്റെ സൂര്യാസ്തമനം വരെ പകുതി താഴ്‌ത്തി കെട്ടാനും ബൈഡൻ ഉത്തരവിട്ടു. തന്റെ ആദ്യ ഏഷ്യൻ സന്ദർശനത്തിനു ശേഷം മടങ്ങുമ്പോൾ വിമാനത്തിനുള്ളിൽ വച്ചാണ് പ്രസിഡണ്ടിന് ആക്രമണത്തെ സംബന്ധിച്ചുള്ള വിവരം ലഭിക്കുന്നത്.

സഖ്യകക്ഷികൾക്കൊപ്പം നിലയുറപ്പിക്കുന്നു എന്നത് ആവർത്തിച്ചുറപ്പിക്കാനും അതുപോലെ തോന്നിയതുപോലെ കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോകാനാവില്ലെന്ന് ചൈനക്ക് മുന്നറിയിപ്പ് നൽകാനും ഉദ്ദേശിച്ചുള്ളതായിരുന്നു ജോ ബൈഡന്റെ ഏഷ്യൻ സന്ദർശനം. ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളായിരുന്നു ബൈഡൻ സന്ദർശിച്ചത്. എന്നാൽ, തിരിച്ചു വരവിൽ അദ്ദേഹത്തെ എതിരേറ്റത് വലിയൊരു ദുരന്ത വാർത്തയായിരുന്നു. 2018-ഫ്ളോറിഡയിലെ ഒരു സ്‌കൂളിൽ നടന്ന സംഭവത്തിനു ശേഷം നടക്കുന്ന ഏറ്റവും ഹീനമായ കൃത്യാമായിട്ടാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. അന്ന് 17 കുട്ടികളായിരുന്നു വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

കൃത്യമായ നടപടികളിലേക്ക് കടക്കേണ്ട സമയാണിതെന്നാണ് അക്രമത്തിൽ ബൈഡന്റെ പ്രാഥമിക പ്രതികരണം. ആർക്കും വേഗത്തിൽ തോക്ക് കിട്ടുന്ന സാഹചര്യം അമേരിക്കയിലുണ്ട്. ഇതാണ് അക്രമങ്ങൾ പെരുകാൻ കാരണം. ഇതിന് ബൈഡൻ നിയന്ത്രണം കൊണ്ടു വരുമെന്ന സൂചനകളുണ്ട്. ഞാനാകെ തളർന്നിരിക്കുന്നു. പ്രതികരിക്കേണ്ട സമയമാണിതെന്നായിരുന്ന് ബൈഡൻ പ്രതികരിച്ചുവെന്നാണ് റിപ്പോർട്ട്.

ഇന്നലെ ടെക്സാസിലെ റോബ് എലെമെന്ററി സ്‌കൂളിൽ നടന്ന വെടിവെപ്പിൽ 14 കുട്ടികളും ഒരു അദ്ധ്യാപികയുമാണ് കൊല്ലപ്പെട്ടത്. പതിനഞ്ചു കുട്ടികളൂം ഒരു ജീവനക്കാരനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ അടിയന്തര ചികിത്സാവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്, വെടിവെപ്പ് നടത്തിയ 18 കാരനായ അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്‌ത്തുകയായിരുന്നു.

അമേരിക്കയെ ആകെ കണ്ണീരിലാഴ്‌ത്തിയ ഈ സംഭവത്തെ തുടർന്ന് തോക്കുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കണക്റ്റിക്കട്ട് സെനറ്റർ ക്രിസ് മർഫി, ഇക്കാര്യത്തിൽ അടിയന്തര നടപടികൾ എടുക്കണമെന്ന് സെനറ്റിനോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പലവ്യഞ്ജന കടയിലേക്ക് കയറിയ തോക്കുധാരി ആഫിക്കൻ-അമേരിക്കൻ വംശജരെ വെടിവെച്ചു കൊന്ന് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിച്ച മർഫി, ഇക്കാര്യത്തിൽ നമ്മൾ എന്ത് നടപടി എടുത്തു എന്നും ചോദിച്ചു.

കുഞ്ഞുങ്ങൾ ജീവനുവേണ്ടി പാഞ്ഞപ്പൊൾ നമ്മൾ എന്തുചെയ്യുകയായിരുന്നു ? ഇത്തരത്തിലുള്ള നിലനിൽപിന്റെ പ്രശ്നങ്ങൾ പരിഹർക്കാൻ നമ്മൾക്ക് കഴിയുന്നില്ല. ഇതൊക്കെ ഈ ലോകത്ത് ഈ രാജ്യത്ത് മാത്രമേ നടക്കൂ എന്നും അദ്ദെഹം പറഞ്ഞു. ഇപ്പോൾ ഈ സഭയ്ക്കുള്ളിൽ നിന്ന് കൈകൂപ്പി,മുട്ടുകുത്തി താൻ അപേക്ഷിക്കുകയാണ്, നിയമങ്ങൾ ഉടനടി പരിഷ്‌കരിക്കണം, അദ്ദേഹം സെനറ്റിൽ ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP