Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാം; രാഹുലിനെ സമ്മതിക്കുകയുമില്ല! ബ്രീട്ടീഷ് നേതാവ് ജെറമി കോർബിനുമായുള്ള കോൺഗ്രസ് നേതാവിന്റെ ഫോട്ടോയിൽ ചർച്ച; കാശ്മീരിനെ വിഭജിക്കാൻ വാദിക്കുന്ന നേതാവുമായുള്ള സൗഹൃദം രാജ്യതാൽപ്പര്യത്തിന് വിരുദ്ധമോ?

മോദിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാം; രാഹുലിനെ സമ്മതിക്കുകയുമില്ല! ബ്രീട്ടീഷ് നേതാവ് ജെറമി കോർബിനുമായുള്ള കോൺഗ്രസ് നേതാവിന്റെ ഫോട്ടോയിൽ ചർച്ച; കാശ്മീരിനെ വിഭജിക്കാൻ വാദിക്കുന്ന നേതാവുമായുള്ള സൗഹൃദം രാജ്യതാൽപ്പര്യത്തിന് വിരുദ്ധമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തിയതിലെ ചർച്ച പുതിയ തലത്തിലേക്ക്. രാഹുൽ ഗാന്ധി കോർബിന്റെ ഇന്ത്യ വിരുദ്ധ വീക്ഷണങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് ബിജെപിയുടെ വിമർശനം. പിന്നാലെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, പ്രധാനമന്ത്രി നരേന്ദ്ര മോദി ജെറമി കോർബിനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം ട്വീറ്റ് ചെയ്തു.

വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്ന ഒരു വ്യക്തിക്കൊപ്പം രാഹുൽ ഗാന്ധി ചിത്രമെടുക്കുന്നത് കുറ്റകൃത്യമോ ഭീകരപ്രവർത്തനമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ചർച്ച പുതിയ തലത്തിലെത്തി. ലണ്ടനിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി തിങ്കളാഴ്ചയാണ് കോർബിനുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ, കോർബിനും സാം പിത്രോദയ്ക്കും ഒപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ട്വിറ്ററിൽ പങ്കുവച്ചു. കോർബിൻ ഇന്ത്യയ്ക്കെതിരായ തന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനെ വിമർശിച്ച നിയമ മന്ത്രി കിരൺ റിജ്ജു 'ഒരാൾക്ക് സ്വന്തം രാജ്യത്തിനെതിരെ എത്രകാലം മുന്നോട്ട് പോകാനാകുമെന്ന്' ചോദിച്ചു. ബിജെപി നേതാവ് കപിൽ മിശ്രയും രാഹുലിന്റെ കൂടിക്കാഴ്ചയെ വിമർശിച്ചു. 'രാഹുൽ ഗാന്ധി ജെറമി കോർബിനുമായി ലണ്ടനിൽ എന്താണ് ചെയ്യുന്നത്? ജെറമി കോർബിൻ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനാണ്. ജെറമി കോർബിൻ കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് പരസ്യമായി വാദിക്കുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടെയാണ് ചർച്ച തുടങ്ങിയത്.

കശ്മീർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി ഒരു പരിഹാരം കണ്ടെത്തണമെന്ന് 2019ൽ നിലപാട് വിശദീകരിച്ച നേതാവണ് കോർബിൻ. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബർമിങ്ഹാമിലെ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കശ്മീർ വിഷയത്തിൽ കോർബിൻ പ്രതികരണം നടത്തിയത്. കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും മാധ്യമ വിലക്കിനെക്കുറിച്ചമുള്ള അവതാരകന്റെ ചോദ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്, ' താങ്കളുടെ ഈ ചോദ്യത്തിന് നന്ദി'' എന്നാണ് കോർബിൻ പറഞ്ഞത്.

''കശ്മീരിൽ താമസിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ മുൻനിർത്തി സുസ്ഥിരമായ സമാധാനം നിലനിർത്താൻ ഇന്ത്യയും പാക്കിസ്ഥാനും ഈ വിഷയം അഭിസംബോധനചെയ്യണം''- അദ്ദേഹം പറഞ്ഞു.''കാലാകാലം കശ്മീരിൽ നടക്കുന്ന ദുരിതവും പിരിമുറുക്കവും മനുഷ്യാവകാശ പ്രശ്‌നങ്ങളും അനുഭവിച്ച് നമുക്ക് പോകാൻ കഴിയില്ല. കുറേവർഷം ഈ വിഷയത്തെക്കുറിച്ച് പഠിച്ച വ്യക്തി എന്ന നിലയിൽ അവിടെയുള്ള ആളുകൾക്ക് ഞാൻ ഒരു സുഹൃത്തായിരിക്കുമെന്ന ഉറപ്പ് നൽകുന്നു''- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ അധികാരത്തിലേറുകയാണെങ്കിൽ 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സർക്കാരിനുവേണ്ടി ഔപചാരികമായി ക്ഷമാപണം നടത്താമെന്നും 1984 ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ബ്രിട്ടന്റെ പങ്കിനെക്കുറിച്ച് പരിശോധിക്കുമെന്നും കോർബിൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP