Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹം കഴിച്ചിരുന്നെങ്കിൽ അയാൾ എന്നെ നന്നായി നോക്കിയേനെ; പക്ഷേ വീട്ടുകാർക്ക് വേണ്ടി ആ ബന്ധം വേണ്ടെന്നു വെച്ചു: വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുബി സുരേഷ്

വിവാഹം കഴിച്ചിരുന്നെങ്കിൽ അയാൾ എന്നെ നന്നായി നോക്കിയേനെ; പക്ഷേ വീട്ടുകാർക്ക് വേണ്ടി ആ ബന്ധം വേണ്ടെന്നു വെച്ചു: വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുബി സുരേഷ്

സ്വന്തം ലേഖകൻ

ലയാളികൾക്ക് പ്രിയങ്കരിയായ നടിയും അവതാരകയും കോമഡി താരവുമാണ് സുബി സുരേഷ്. താൻ അവിവാഹിതയായി തുടരുന്നതിന്റെ കാരണം എന്തെന്നു വെളിപ്പെടുത്തുകയാണ് സുബി. ചെറുപ്പത്തിൽ താൻ ഒരാളെ പ്രണയിച്ചിരുന്നെന്നും പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു എന്നും സുബി പറയുന്നു. പിന്നീടൊരിക്കലും ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്താനായില്ല. അതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും സുബി സുരേഷ് പറഞ്ഞു. മഴവിൽ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന 'പണം തരും പടം' എന്ന പരിപാടിയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

''ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാൽ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താൽപര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാർക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയിൽ പിരിയുകയായിരുന്നു. ആദ്യം ഞാൻ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാൻ പ്രണയിക്കുന്ന ആൾ ചോദിച്ചത്, 'അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാൻ വേണമെങ്കിൽ ഒരു ജോലി ശരിയാക്കാം' എന്നാണ്. ഞാൻ ആലോചിച്ചപ്പോൾ, എന്നെ വളരെ കഷ്ടപ്പെട്ടു വളർത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തിൽ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാൻ ആ ബന്ധത്തെക്കുറിച്ച് പുനരാലോചിക്കാൻ തുടങ്ങി. അങ്ങിനെയാണ് ആ ബന്ധം വേണ്ടെന്ന് വെച്ചത്.

അതൊരു ഡീപ് റിലേഷൻ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരൻ പ്രൊപ്പോസ് ചെയ്തു, എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കിൽ എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കിൽ ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നിൽക്കാൻ കഴിയില്ല. ആ ഒരു കാരണം കൊണ്ട് ഞങ്ങൾ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാൻ വീട്ടിൽ ലൈസൻസൊന്നും തന്നിട്ടില്ലായിരുന്നു.

ഇപ്പോൾ വീട്ടുകാർ പറയുന്നുണ്ട്, 'നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്‌നമല്ല' എന്ന്. പക്ഷേ ലൈസൻസ് കിട്ടിയതിൽ പിന്നെ എനിക്ക് പ്രേമിക്കാൻ തോന്നിയിട്ടില്ല. തനിക്ക് ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തിയാൽ വിവാഹത്തെ കുറിച്ച് ആലോചിക്കുമെന്നും സുബി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP