മാതൃസന്നിധിയിൽ നന്ദിപറഞ്ഞ് അയർലണ്ട് സീറോ മലബാർ സഭ; നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി
ബിജു നടയ്ക്കൽ
വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. കോവിഡ് മഹാമാരികാലഘട്ടത്തിലെ ദൈവീകപരിപാലനത്തിനു നന്ദിയർപ്പിച്ച് നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ സീറോ മലബാർ സമൂഹം ദിവ്യബലി അർപ്പിച്ചു. കോവിഡിനു ശേഷം വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമന്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. റോയ് വട്ടക്കാട്ട്, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. റോബിൻ തൊമസ് കൂരുമുള്ളിൽ, ഫാ. റെജി ചെരുവൻകാലായിൽ, ഫാ. ഷോജി വർഗ്ഗീസ്, ഫാ. ജോർജ്ജ് പുന്നത്താനത്ത് ഒ.എസ്.ബി., ഫാ. ജോമോൻ കാക്കനാട്ട്, ഫാ. പോൾ മോറേലി, ഫാ. ജിൽസൺ കോക്കണ്ടത്തിൽ, ഫാ. ജോഷി പാറോക്കാരൻ, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ സഹകാർമ്മികരായിരുന്നു.
ഇന്ത്യൻ സമൂഹം അയർലണ്ടിലെ ആതുരശുശ്രൂഷാരംഗത്തും ഇൻഫോർമേഷൻ ടെക്നോളജി രംഗത്തും, വിദ്യഭ്യാസരംഗത്തും നൽകുന്ന സേവനങ്ങൾക്ക് നന്ദിപറഞ്ഞ് നോക്ക് തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് നോക്ക് ബസലിക്കയിലേയ്ക്ക് വിശ്വാസികളെ പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്തു. മരിയൻ തീർത്ഥാടനം ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടക്കാട്ട് കുർബാനമധ്യേ വചന സന്ദേശം നൽകി. ഒരിക്കൽ വിശുദ്ധരാലും വിജ്ഞാനികളാലും തീവ്രകത്തോലിക്കരാലും നിറഞ്ഞുനിന്ന നാടായിരുന്നു അയർലണ്ട് എന്ന് ഓർമിപ്പിച്ച അച്ചൻ, പരിശുദ്ധ അമ്മയുടെ കൂടെ വസിച്ചവരെല്ലാം വിശുദ്ധരായിരുന്നുവെന്നും, ഈ തീർത്ഥാടനത്തിനുശേഷം പരിശുദ്ധ അമ്മയെ ഓരോരുത്തരും വീടുകളിലേയ്ക്ക് കൂട്ടികൊണ്ടുപോകണമെന്നും അങ്ങനെ ആധുനീക അയർലണ്ടിനു വഴികാട്ടുന്ന വിശുദ്ധരായി തീരണമെന്നും ഉദ്ദ്ബോദിപ്പിച്ചു.
തീർത്ഥാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗാൽവേ രൂപതാ ബിഷപ്പ് എമിരിറ്റസ് ബ്രണ്ടൻ കെല്ലി സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസ സാക്ഷ്യം ഇന്ന് അയർലണ്ടിനു ആവശ്യമാണെന്നും, സീറോ മലബാർ സഭാ മക്കളുടെ വിശ്വാസത്തിനും, പ്രാർത്ഥനകൾക്കും, അയർലണ്ടിലെ സാന്നിധ്യത്തിനും നന്ദി പറയുന്നതായും പറഞ്ഞു. ഏതുപ്രതിസന്ധിഘട്ടത്തിലും കൂടെ നിൽക്കുന്നവളാണ് പരിശുദ്ധ അമ്മ, ദാരിദ്രത്താലും ജീവിതവിഷമതകളാലും ക്ലേശിക്കുന്ന ഒരുഘട്ടത്തിലാണ് ഈ നോക്കിൽ പരിശുദ്ധ അമ്മ എത്തിയത്, അതും ഒറ്റക്കല്ല, ഈശോയേയും, യൗസേപ്പിനേയും, ഈശോ സ്നേഹിച്ച പ്രിയ ശിഷ്യനേയും കൂട്ടി. യോഹന്നാൻ മാമോദീസ സ്വീകരിച്ച നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധിയാണ്, ഈശോ നമ്മെ അത്യധികം സ്നേഹിക്കുന്നുവെന്നും, നാം ദൈവത്തെ സ്നേഹിക്കണമെന്നും അമ്മ ഓർമ്മിപ്പിക്കുന്നതായും ബിഷപ്പ് പറഞ്ഞു. പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് ബ്രണ്ടൻ കെല്ലിക്ക് സീറോ മലബാർ സമൂഹത്തിന്റെ സ്നേഹോപഹാരം ഫാ. ക്ലമന്റ് കൈമാറി.
കഴിഞ്ഞ വർഷങ്ങളിൽ അയർലണ്ടിലെ ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലണ്ടിലെ ജി.സി.എസ്.സി, എ - ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ബിഷപ്പ് ബ്രണ്ടൻ കെല്ലി വിതരണം ചെയ്തു. അവാർഡിന് അർഹരായവർ
ജൂനിയർ സേർട്ട് : ജോൺ വർഗീസ് (ബ്ലാഞ്ചാർഡ്സ്ടൗൺ) - 2019, റോസ് റൈയൻ (ഇഞ്ചിക്കോർ), റോസ്മരിയ റോയ് (ലൂക്കൻ) - 2020, മെർലിൻ ബിനു (സോർഡ്സ്) - 2021
ജി. സി.എസ്. സി : ജോൺ അഗസ്റ്റ്യൻ ജോസഫ് (ഡെറി) - 2019, സാന്ദ്ര ജോൺ (പോർടൗൺ), ഡെന്ന ഡെൽറ്റി (ബെൽ ഫാസ്റ്റ്) - 2020, എഡ് വിൻ ജെ. വട്ടക്കാട്ട് (ബാൻഗർ) - 2021
ലീവിങ്ങ് സേർട്ട് : ഹണി ജോസ് (സോർഡ്സ്) - 2019, ആർബൈറ്റ് ലിസ് ജെയ്സൺ (വാട്ടർഫോർഡ്) - 2020, ജോസഫ് ലിങ്ങ് വിൻസ്റ്റർ (ബ്യൂമൗണ്ട്), തെരേസ സണ്ണി (ബ്രേ) അനിലിയ അനിൽ (ഫിബ്സ്ബോറോ),ജോൺ വർഗീസ് (ബ്ലാഞ്ചാർഡ്സ്ടൗൺ), പ്രിറ്റി സാബു (ഡൺഡാൽക്ക്) - 2021
എ-ലെവൽ : ഡിയോൺ ജോസ് കരിക്കുന്നേൽ (ബെൽഫാസ്റ്റ്) - 2019, അഭിഷേക് എം. ബിജു (ആൻട്രിം) - 2020, ജോൺ അഗസ്റ്റ്യൻ ജോസഫ് (ഡെറി) - 2021.
അഞ്ച് മക്കളുള്ള ലിമെറിക്കിലെ ദേവസ്യാച്ചൻ പടിഞ്ഞാറേവളയിൽ ജോസഫിന്റെ കുടുംബത്തെ തദ്ദവസരത്തിൽ ആദരിച്ചു.
വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ഡ്യൂ ഡ്രോപ്സിന്റെ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി. SMYM ടീഷർട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെന്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.
സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നിർദ്ദേശാനുസരണം അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതിനു നന്ദിയായി നോക്ക് മാതാവിന്റെ തിരുസ്വരൂപത്തിൽ നാഷണൽ കോർഡിനേറ്റർ ഫാ. ക്ലെമന്റ് പാടത്തിപറമ്പിൽ പുഷ്പകിരീടം അണിയിച്ച് പ്രാർത്ഥിച്ചു.
സീറോ മലബാർ യൂത്ത് മൂവ്മെന്റ് ജൂലൈ 6 നു സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് യൂത്ത് മീറ്റ് 'എവൈക്ക്', അയർലണ്ടിൽ ജൂലൈ 6-10 വരെ നടക്കുന്ന യൂറോപ്യൻ യൂത്ത് മീറ്റ് 'ഗ്രാന്റ് എവൈക്ക്' എന്നിവ വിളംബരം ചെയ്ത് എസ്.എം.വൈ.എം കുട്ടികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാൾ ദിവ്യബലിയിയും, മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർത്ഥാടകർക്ക് നവ്യാനുഭവമായി.
അയർലൻഡിലെ സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലും സോണൽ കമ്മിറ്റികളും കുർബാന സെന്ററുകളിലെ കമ്മിറ്റികളും തീർത്ഥാടന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. അടുത്തവർഷത്തെ തീർത്ഥാടനം 2023 മെയ് 13 ന് (ശനി) നടക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍