Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റ ദിവസം കൊണ്ട് പുതിയ 37 രോഗികളെ കൂടി കണ്ടെത്തിയതോടെ ബ്രിട്ടൻ ആശങ്കയിൽ; ആകെ ബ്രിട്ടനിൽ സൗകര്യം 50 മങ്കിപോക്സ് രോഗികളെ ചികിത്സിക്കാൻ; മിക്ക രോഗികളും വീടുകളിൽ ക്വാറന്റൈനിൽ; ഇതൊരു പകർച്ചവ്യാധിയാണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; 16 രാജ്യങ്ങളിൽ പടർന്നതോടെ ലോകം ആശങ്കയിൽ

ഒറ്റ ദിവസം കൊണ്ട് പുതിയ 37 രോഗികളെ കൂടി കണ്ടെത്തിയതോടെ ബ്രിട്ടൻ ആശങ്കയിൽ; ആകെ ബ്രിട്ടനിൽ സൗകര്യം 50 മങ്കിപോക്സ് രോഗികളെ ചികിത്സിക്കാൻ; മിക്ക രോഗികളും വീടുകളിൽ ക്വാറന്റൈനിൽ; ഇതൊരു പകർച്ചവ്യാധിയാണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; 16 രാജ്യങ്ങളിൽ പടർന്നതോടെ ലോകം ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കോവിഡ് ബാധയൊഴിഞ്ഞ ആശ്വാസത്തിലിരിക്കുന്ന ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തിക്കൊണ്ട് കുരങ്ങുപനി അതിവേഗം വ്യാപിക്കുകയാണ്. ഇന്നലെ ഒരൊറ്റ ദിവസം കുരങ്ങുപനി പുതിയതായി സ്ഥിരീകരിച്ചത് 37 രോഗികളിലാണ്. ഇതോടെ കഴിഞ്ഞ രണ്ടാഴ്‌ച്ച കാലത്തിനിടെ ബ്രിട്ടനിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 57 ആയി. ഇതിൽ ഒരു കുട്ടിയും ഉണ്ട്. ഇതുവരെ കുരങ്ങുപനി മൂലം മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

അതിവേഗം പടരുന്ന കുരങ്ങുപനി ബ്രിട്ടനിലെ പൊതുജനങ്ങൾക്ക് അത്രയധികം ഭീഷണി ഉയർത്തുന്നതല്ലെങ്കിലും ആശങ്കപ്പെടേണ്ടതു തന്നെയാണെന്നാണ് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയിലെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ഡോ. സൂസൻ ഹോപ്കിൻസ് പറയുന്നത്. ഏതായാലും പരിശോധനകൾക്ക് തയ്യാറായി ആളുകൾ മുൻപോട്ട് വരുന്നത് വളരെ നല്ലൊരു കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന തണിർപ്പുകളോ അല്ലെങ്കിൽ അതുപോലുള്ള മറ്റ് കുരങ്ങുപനി ലക്ഷണങ്ങളോ കണ്ടാൽ സെക്ഷ്വൽ ഹെൽത്ത് സർവ്വീസുമായി ബന്ധപ്പെടണമെന്നും അവർ പറഞ്ഞു. സ്വവർഗ രതിയിൽ താത്പര്യമുള്ളവരിൽ ക്രമാതീതമായി രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുന്നു എന്നൊരു അനുമാനമുണ്ട്.

വസൂരിക്കുള്ള വാക്സിനുകൾ സർക്കാർ തയ്യാറാക്കി വെച്ചിട്ടുണ്ട്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് നൽകുവാനാണിത്. എൻ എച്ച് എസ് ജീവനക്കാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. സ്തുപോലെ രോഗം ബാധിക്കുവാൻ ഏറെ സാധ്യതയുള്ള വിഭാഗങ്ങളിൽ പെടുന്നവരോട് 21 ദിവസത്തെ ക്വാറന്റൈന് വിധേയരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി ഇപ്പോൾ യൂറോപ്പിലെ പല രാജ്യങ്ങളിലും വ്യാപിച്ചത് ആശങ്കക്ക് ഇടവരുത്തിയിട്ടുണ്ട്.

എൻ എച്ച് എസിൽ സൗകര്യമുള്ളത് 50 രോഗികളെ ചികിത്സിക്കാൻ മാത്രം

രോഗവ്യാപനം ശക്തമാകുന്നതിനിടയിലാണ് എൻ എച്ച് എസ് ആശുപത്രികളിൽ ആകെ 50 കുരങ്ങുപനി രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ മാത്രമേയുള്ളൂ എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഇതേ രീതിയിൽ രോഗവ്യാപനം തുടർന്നാൽ ആശുപത്രികൾക്ക് മേൽ സമ്മർദ്ദം ഏറുമെന്ന് ഇത് പറയുന്നു. യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ആശുപത്രി ചികിത്സ ആവശ്യമായത്ര ഗുരുതരമായ രോഗികൾ ഉണ്ടെങ്കിൽ അവരെ ഹൈ കോൺസിക്വൻസ് ഇൻഫെക്ഷ്യസ് ഡിസീസ് (എച്ച് സി ഐ ഡി) യൂണിറ്റുകളിലേക്ക് മാറ്റണം.

കോവിഡ് മഹാമാരി ആഞ്ഞടിക്കുന്നതിനു മുൻപായി അത്തരത്തിലുള്ള 15 ബെഡുകൾ മാത്രമായിരുന്നു യു കെയിൽ ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതിന്റെ എണ്ണം വർദ്ധിപ്പിച്ചു. എന്നിരുന്നാൽ കൂടി പരമാവധി 50 യൂണിറ്റുകൾ മാത്രമാണ് ഉള്ളതെന്ന് ആരോഗ്യവകുപ്പിലെ ചില കേന്ദ്രങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ രോഗികളിൽ പലരും വീടുകളിൽ ക്വാറന്റൈനിൽ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, സമ്മർദ്ദമേറുന്ന സമയങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ഐസൊലേഷൻ വാർഡുകൾ രൂപീകരിക്കാൻ എൻ എച്ച് എസിനു കഴിയുമെന്ന് കോവിഡ് കാലത്ത് തെളിയിച്ചതാണെന്ന് എൻ എച്ച് എസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കുരങ്ങുപനിയെ ആശങ്കപ്പെടേണ്ട കുരങ്ങുപനിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കുരങ്ങുപനി തടയാൻകഴിയുമെങ്കിലും, ഈ രീതിയിൽ വ്യാപനം തുടർന്നാൽ അത് യൂറോപ്പിനെ ബാധിക്കുന്ന മറ്റൊരു പകർച്ചവ്യാധിയായി മാറുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടു തന്നെ ഇതിനെ തടയാൻ സത്വര നടപടികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥ ആവശ്യപ്പെട്ടു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ് ഇപ്പോൾ തടയേണ്ടതെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഡോ. മരിയ വാൻ കെർഖോവ് പറയുന്നു.

യൂറോപ്പിനെ നടുക്കുന്ന ഒരു പകർച്ചവ്യാധിയായി കുരങ്ങുപനി മാറിയേക്കാമെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോളും മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ 16 രാജ്യങ്ങളിലാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഇപ്പോൾ ഇത് തീർച്ചയായും തടയാൻ കഴിയുന്ന ഒരു സാഹചര്യത്തിലാണെന്നും ഡോ. മരിയ പറഞ്ഞു. രോഗം നേരത്തേ കണ്ടു പിടിക്കുക, അതുപോലെ ഐസൊലേഷന് വിധേയരാവുക തുടങ്ങിയ നടപടികളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത് തടയാൻ കഴിയുമെന്നും മരിയ പറഞ്ഞു.

വളർത്തു മൃഗങ്ങളിലൂടെയും കുരങ്ങുപനി പടരാം

യൂറോപ്പിൽ ഇപ്പോൾ മനുഷ്യരിൽ കണ്ടെത്തിയ കുരങ്ങു പനി വളർത്തു മൃഗങ്ങളിലേക്കും പടരാമെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകുന്നു. എലികളും അണ്ണാനുമൊക്കെ ഇതിനോടകം തന്നെ കുരങ്ങുപനിക്ക് കാരണമായ വൈറസിന്റെ വാഹകരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ സസ്തനി വർഗ്ഗത്തിൽ പെട്ട വളർത്തു മൃഗങ്ങളും ഈ വൈറസുകളുടെ വാഹകരാകാനുള്ള സാധ്യത ഏറെയാണ്.

അങ്ങനെയായാൽ, ഈ വളർത്തു മൃഗങ്ങൾ രോഗകാരിയായ വൈറസുകളുടെ സംഭരണികളായി മാറിയേക്കും. അവയിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാം. ആഫ്രിക്കയിൽ ഇത് ഏറ്റവുമധികം പടർന്നിരിക്കുന്നത് മൃഗങ്ങളുമായുള്ള സമ്പർക്കം വഴിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP