Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വൻ താരനിരയ്ക്ക് ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും; കാമ്പസ് ത്രില്ലർ ചിത്രം 'ഹയ'യുടെ ചിത്രീകരണം പൂർത്തിയാകുന്നു

വൻ താരനിരയ്ക്ക് ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും; കാമ്പസ് ത്രില്ലർ ചിത്രം 'ഹയ'യുടെ ചിത്രീകരണം പൂർത്തിയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിക്‌സ് സിൽവർ സോൾഡ് സ്റ്റുഡിയോ നിർമ്മിക്കുന്ന കാമ്പസ് ത്രില്ലർ ചിത്രം ഹയയുടെ ചിത്രീകരണം പൂർത്തിയാകുന്നു. ' ഗോഡ്സ് ഓൺ കൺട്രി ' എന്ന ചിത്രത്തിനുശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ' ഹയ'. കാലികപ്രധാന്യമുള്ള ശക്തമായ ഒരു പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതി ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.

ഒരു കൂട്ടം യുവതാരങ്ങളെ മലയാളത്തിനു സമ്മാനിക്കുന്ന സിനിമ മൈസൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് പൂർത്തിയാവുന്നത്. ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, ലാൽജോസ്, ജോണി ആന്റണി, ശ്രീധന്യ, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അക്ഷയ ഉദയകുമാർ, ലയ സിംസൺ, വിജയൻ കാരന്തൂർ, സണ്ണി സരിഗ തുടങ്ങിയ താരനിരയ്ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. നായിക നായകൻ ടെലിവിഷൻ ഷോ വിന്നർ ശംഭു ഒരു പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രത്തിൽ ഇൻന്ത്യയിലെ ആദ്യ വീൽചെയർ ടി വി ആങ്കർ വീണാ വേണുഗോപാലും പങ്കുചേരുന്നു.

പാട്ടുകൾക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹയ'. മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് സംഗീതസംവിധാനം. ജിജു സണ്ണി ഛായാഗ്രഹണവും അരുൺ തോമസ് എഡിറ്റിംഗും സാബുറാം കലാസംവിധാനവും നിർവ്വഹിക്കുന്നു. എസ് മുരുഗൻ പ്രൊഡക്ഷൻ കൺട്രോളറും മുരളീധരൻ കരിമ്പന ഫിനാൻസ് കൺട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷൻ കോഡിനേറ്ററുമാണ്. കോസ്റ്റൂംസ് അരുൺമനോഹർ. മേക്കപ്പ് ലിബിൻ മോഹനൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP