Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി. ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി. ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പൂഞ്ഞാർ മുൻ എംഎ‍ൽഎ. പി.സി. ജോർജിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം. ജാമ്യം അനുവദിക്കുന്നതിൽ ശക്തമായ എതിർപ്പ് സർക്കാർ കോടതിയിൽ രേഖപ്പെടുത്തിയിരുന്നു.

കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി.സി.ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് അറസ്റ്റിനുള്ള സാധ്യത മുന്നിൽക്കണ്ട് പി. സി. ജോർജ് ഒളിവിൽ പോയിരുന്നു.

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനിൽക്കെയാണ് പി.സി.ജോർജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസ് എടുത്തത്. തിരുവനന്തപുരത്തെ കേസിൽ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹൈക്കോടതിയിൽ പറഞ്ഞു.ബന്ധുക്കളുടെ വീട്ടിൽ റെയ്ഡ് ചെയ്യുന്നു.പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. പ്രസംഗം മുഴുവൻ ആണ് കേൾക്കേണ്ടത്. തിരുവനന്തപുരം കേസിൽ മജിസ്‌ട്രേറ്റ് നേരത്തെ ജാമ്യം നൽകി. അതിന്റെ വിരോധം ആണ് പൊലീസിനെന്നും അഭിഭാഷകൻ വാദിച്ചു.

സർക്കാരിന് വേണ്ടി ഡിജിപി ഹാജരായി. മറുപടിയ്ക് സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.അത് വരെ ഇടക്കാല ഉത്തരവ് നൽകരുതെന്നും ഡിജിപി ആവശ്യപ്പെട്ടു.ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പി സി ജോേർജിനോട് ചോദിച്ചു. 33 വർഷം ആയി എംഎൽഎയായിരുന്നു. നിയമത്തിൽ നിന്ന് ഒളിക്കില്ല .72 വയസ്സ് ഉണ്ട്. പല അസുഖങ്ങൾ ഉണ്ടെന്നും പി സി ബോധിപ്പിച്ചു. തുടർന്നാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിവാദ പരാമർശങ്ങൾ നടത്തരുതെന്ന് പിസി ജോർജ്ജിനോട് കോടതി നിർദ്ദേശിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP