Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിലെത്തിയ യുവാവ് കല്ലിശേരി പാലത്തിൽനിന്നു പമ്പാനദിയിലേക്ക് ചാടി; ഫയർഫോഴ്‌സ് തെരച്ചിൽ തുടരുന്നു

ബൈക്കിലെത്തിയ യുവാവ് കല്ലിശേരി പാലത്തിൽനിന്നു പമ്പാനദിയിലേക്ക് ചാടി; ഫയർഫോഴ്‌സ് തെരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടി. യുവാവിനായി ഫയർഫോഴ്‌സ് തിരച്ചിൽ തുടരുന്നു.

KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ബൈക്കിലെത്തിയ വിപിൻദാസ് ബൈക്ക് ഒതുക്കി വച്ച ശേഷം പാലത്തിന്റെ കൈവരിയിൽ കയറി ആറ്റിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ബൈക്ക് പാലത്തിന് സമീപത്തായി നിർത്തിയതിനു ശേഷമാണ് ഇയാൾ പാലത്തിൽ നിന്നും ചാടിയത്. ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘം തിരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP