Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടപ്പാ ടിനിക്ക് ചുവട് വെച്ച് എയർ ഹോസ്റ്റസുമാർ; കൂട്ടിന് നടി മോനമിഘോഷും; വൈറലായി സ്‌പൈസ് ജെറ്റ് എയർഹോസ്റ്റസുമാരുടെ വിമാനത്താവളത്തിലെ ഫ്‌ളാഷ്‌മോബ്

ടപ്പാ ടിനിക്ക് ചുവട് വെച്ച് എയർ ഹോസ്റ്റസുമാർ; കൂട്ടിന് നടി മോനമിഘോഷും; വൈറലായി സ്‌പൈസ് ജെറ്റ് എയർഹോസ്റ്റസുമാരുടെ  വിമാനത്താവളത്തിലെ ഫ്‌ളാഷ്‌മോബ്

മറുനാടൻ മലയാളി ബ്യൂറോ

വിമാനത്താവളത്തിൽ നൃത്തം ചെയ്യുന്ന സ്‌പൈസ് ജെറ്റ് എയർഹോസ്റ്റസുമാരുടെ വിഡിയോ വൈറൽ ആകുന്നു. ബംഗാളി നടി മോനമി ഘോഷിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. വിമാനത്താവളത്തിൽ ഫ്‌ളാഷ്‌മോബ് ആയാണ് ഇവരുടെ പ്രകടനം. ബംഗാളി ചിത്രമായ ബെലാഷുരുവിലെ 'ടപ്പാ ടിനി' എന്ന പാട്ടിനൊപ്പമാണ് സംഘം നൃത്തം ചെയ്തത്.

കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയിക്കഴിഞ്ഞു. ഔദ്യോഗിക വേഷത്തിലാണ് എയർഹോസ്റ്റസുമാർ ചുവടുവച്ചത്.

 

      View this post on Instagram

A post shared by Monami Ghosh (@monami_ghosh)

മുൻപും എയർഹോസ്റ്റസുമാരുടെ നൃത്ത വിഡിയോകൾ സമൂഹമാധ്യമലോകത്തു ചർച്ചയായിട്ടുണ്ട്. സ്‌പൈസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷി നൃത്ത വിഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ മീനാക്ഷി പങ്കുവച്ച വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP