Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുടിന്റെ ടി വിയിലെ പ്രത്യക്ഷപ്പെടലുകൾ ചിലത് അസാന്നിദ്ധ്യം മറയ്ക്കാനുള്ള നാടകമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; രോഗബാധിതനായ പുടിൻ അടുത്ത വർഷത്തോടെ അധികാരമൊഴിയുമെന്നും റിപ്പോർട്ടുകൾ; നിഷേധിച്ച് റഷ്യ

പുടിന്റെ ടി വിയിലെ പ്രത്യക്ഷപ്പെടലുകൾ ചിലത് അസാന്നിദ്ധ്യം മറയ്ക്കാനുള്ള നാടകമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; രോഗബാധിതനായ പുടിൻ അടുത്ത വർഷത്തോടെ അധികാരമൊഴിയുമെന്നും റിപ്പോർട്ടുകൾ; നിഷേധിച്ച് റഷ്യ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഔദ്യോഗിക കാര്യനിർവഹണത്തിൽ പുടിന്റെ അസാന്നിദ്ധ്യം മറച്ചുപിടിക്കാനായി എഴുതിച്ചേർത്ത തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള നാടകങ്ങളാണ് കഴിഞ്ഞയാഴ്‌ച്ചയിലെ പുടിന്റെ ടി വിയിലെ പ്രത്യക്ഷപ്പെടലുകൾ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. ഇത് വീണ്ടും റഷ്യൻ പ്രസിഡണ്ടിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ചില പഴയ ചിത്രീകരണങ്ങൾ ഉപയോഗിച്ചാണ് കഴിഞ്ഞയാഴ്‌ച്ചയിലെ ടി വി സംപ്രേഷണം നടത്തിയതെന്നും അവർ ആരോപിക്കുന്നു.

മുൻ എഫ് എസ് ബി തലവനും പുടിന്റെ ഏറ്റവും വിശ്വസ്ത അനുയായിയായുമായ നിക്കോളയ് പാട്രുഷേവ് ആണ് ഇപ്പോൾ ഭരണം നിയന്ത്രിക്കുന്നതെന്നും, സാധാരണയായി പുടിന് നേരിട്ട് എത്താറുള്ള ഉന്നതതല സന്ദേശങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നത് നിക്കോളയ് ആണെന്നും ജനറൽ എസ് വി ആർ ടെലെഗ്രാം ചാനലും റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ, കാൻസറുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാൻ പുടിനോട് ഡോക്ടർമാർ ആവശ്യപ്പെട്ടതായി ഇതേ ചാനൽ തന്നെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

യുക്രെയിൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ പോലും ഔദ്യോഗിക ചുമതലകളിൽ നിന്നും പുടിൻ താത്ക്കാലികമായി വിട്ടു നിൽക്കുന്നു എന്ന കാര്യം റിപ്പോർട്ട് ചെയ്തതും ഈ ചാനൽ തന്നെയായിരുന്നു. ക്രെംലിനിലെ അധികാരത്തിന്റെ ഇടനാഴിയിലുള്ള ഒരു സ്രോതസ്സിനെ ഉദ്ദരിച്ചുകൊണ്ട് ഇപ്പോൾ അവർ റിപ്പോർട്ട് ചെയ്യുന്നത്, പുടിൻ ഗുരുതരമായി രോഗം ബാധിച്ച അവസ്ഥയിലാണ് എന്നാണ്. പുടിന്റെ അസാന്നിദ്ധ്യം ഇതുവരെ പരിശോധിച്ച് സ്ഥിരീകരിക്കാൻ ആയിട്ടില്ലെങ്കിലും,ചാനൽ പറയുന്നത്, പുടിന്റെ ജീവനക്കാർ ഇപ്പോൾ ടെലിവിഷനുകളിൽ കാണിക്കുന്നത് പഴയ ദൃശ്യങ്ങളാണെന്നാണ്.

കഴിഞ്ഞയാഴ്‌ച്ച രണ്ട് പ്രമുഖരുമായുള്ള പുടിന്റെ നേരിട്ടുള്ള ചർച്ച ടെലിവിഷനിൽ കാണിച്ചിരുന്നു. എന്നാൽ, അത് വളരെ മുൻപ് നടന്നതാണെന്നും, പുടിൻ ഔദ്യോഗിക രംഗത്ത് സജീവമാണെന്ന പ്രതീതി ജനിപ്പിക്കുവാൻ വേണ്ടി ഇപ്പോൾ സംപ്രേഷണം ചെയ്തതാണെന്നുമാണ് ടെലെഗ്രാം ചാനൽ ആരോപിക്കുന്നത്. വെള്ളിയാഴ്‌ച്ച നടന്ന വെർച്വൽ സെക്യുരിറ്റി കൗൺസിലിലും പുടിന്റെ സാന്നിദ്ധ്യം നാടകമായിരുന്നോ എന്നത് ഇപ്പോൾ സംശയിക്കപ്പെടുന്നു. അതിൽ അദ്ദേഹം ആരോപിച്ചത് റഷ്യൻ സർക്കാരിന്റെ സുപ്രധാന വെബ്സൈറ്റുകൾ എല്ലാം ഹാക്ക് ചെയ്യുവാൻ പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നു എന്നായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനായതുകൊണ്ടാണോ പുടിന്റെ അസാന്നിദ്ധ്യം ഉണ്ടായതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം റഷ്യൻ സൈന്യം യുക്രെയിനിൽ ആക്രമണത്തിന്റെ ശക്തി വർദ്ധിപ്പിച്ച, ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ മുഴുവൻ പുടിൻ അതുസംബന്ധിച്ച പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പകരം, പുടിന്റെ കടുത്ത അനുയായിയും സെക്യുരിറ്റി കൗൺസിൽ സെക്രട്ടറിയുമായ പാട്രുഷേവ് മാത്രമാണ് ഈ ആക്രമണങ്ങളെ സംബന്ധിച്ചുള്ള പരാമർശങ്ങൾ നടത്തിയത്.

അതേസമയം, ഈ വർഷം അവസാനത്തോടെ പുടിനെ ചികിത്സാലയത്തിലേക്ക് മാറ്റുമെന്ന് മുൻബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മേധാവി പറയുന്നു. റഷ്യൻ പ്രസിഡണ്ടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഊഹോപോഹങ്ങൾ കറങ്ങി നടക്കുന്ന പശ്ചാത്തലത്തിൽ ഒരു രക്ത രൂക്ഷിതമായ അട്ടിമറിയില്ലാതെ ഭരണമാറ്റം നടക്കുവാനുള്ള സാധ്യത അത് മാത്രമാണെന്നാണ് മുൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ തലവൻ റിച്ചാർഡ് ഡിയർലവ് പറയുന്നത്.

നൂറ്റാണ്ടുകളായി തന്നെ റഷ്യൻ ഭരണ സംവിധാനം ഏകാധിപത്യ സ്വഭാവമുള്ളതാണ്. ഭരണം കൈമാറുന്ന ഒരു നടപടി അവിടെ അധികാരത്തിൽ ഇരിക്കുന്നവർക്ക് ചിന്തിക്കാൻ പോലും ആകാത്തതാണ്. എന്നാൽ, ഇപ്പോൾ സൈനികമായും സാമ്പത്തികമായും തകർച്ച അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ റഷ്യയിൽ ഒരു ഭരണമാറ്റം അനിവാര്യമായി വന്നിരിക്കുകയാണ്, പ്രത്യേകിച്ചും ഭരണാധികാരി ഒരു രോഗിയാകുമ്പോൾ. അദ്ദേഹം ചൂണ്ടികാണിച്ചു.

2023 ആകുമ്പോഴേക്കും പുടിൻ ചികിത്സായലത്തിൽ പ്രവേശിപ്പിക്കപ്പെടും എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപക്ഷെ രോഗം മാറി അവിടെ നിന്നും പുറത്തു വന്നാൽ പോലും പുടിന് ഇനിയൊരിക്കലും റഷ്യയുടെ അധികാരകേന്ദ്രമാകാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ തന്നെ ഭരണത്തിന്മേലുള്ള പുടിന്റെ സ്വാധീനം കുറഞ്ഞു വരികയാണെന്ന് റഷ്യയിൽ ബ്രിട്ടീഷ്ഏജന്റായി പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP