Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മികച്ച തുടക്കമിട്ട് ബെയർസ്റ്റോയും ധവാനും; തകർത്തടിച്ച് ലിയാം ലിവിങ്സ്റ്റൺ; ഹൈദരാബാദിനെതിരെ പഞ്ചാബിന് അനായാസ ജയം; അഞ്ച് വിക്കറ്റ് ജയത്തോടെ 14 പോയിന്റുമായി ആറാം സ്ഥാനത്ത്

മികച്ച തുടക്കമിട്ട് ബെയർസ്റ്റോയും ധവാനും; തകർത്തടിച്ച് ലിയാം ലിവിങ്സ്റ്റൺ; ഹൈദരാബാദിനെതിരെ പഞ്ചാബിന് അനായാസ ജയം; അഞ്ച് വിക്കറ്റ് ജയത്തോടെ 14 പോയിന്റുമായി ആറാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദാരാബാദിനെ അഞ്ച് വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിങ്സിന് ജയത്തോടെ മടക്കം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 15.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

22 പന്തിൽ പുറത്താവാതെ 49 റൺസ് എടുത്ത ലിയാം ലിവിങ്സ്റ്റൺ 32 പന്തിൽ 39 റൺസ് എടുത്ത ശിഖർ ധവാൻ എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ഫസൽഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ എട്ട് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെടുക്കാൻ അവർക്കായി. 23 റൺസെടുത്ത ജോണി ബെയർസ്റ്റോയാണ് ആദ്യം പുറത്താകുന്നത്. ഫാറൂഖിയുടെ പന്തിൽ താരം ബൗൾഡായി. പിന്നാലെ 19 റൺസുമായി ഷാരുഖ് ഖാൻ മടങ്ങി. ഉംറാൻ മാലിക്കിനായിരുന്നു വിക്കറ്റ്. മായങ്ക് അഗർവാൾ (1) ഒരിക്കൽകൂടി നിരാശപ്പെടുത്തി. ഇതിനിടെ ധവാനും പുറത്തായി. എന്നാൽ ലിയാം ലിവിങ്സ്റ്റൺ അധികം നഷ്ടങ്ങളില്ലാതെ (49) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ജിതേശ് ശർമ (19) പുറ്ത്തായ മറ്റൊരു താരം. പ്രേരക് മങ്കാദ് (4) ലിവിങ്സ്റ്റണൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, ഹൈദരാബാദിനായി അഭിഷേക് ശർമ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹർപ്രീത് ബ്രാർ, നതാൻ എല്ലിസ് എന്നിവർ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ പഞ്ചാബ് 14 പോയിന്റോടെ ആറാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു. 12 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തും.

മോശം തുടക്കമായിരുന്നു ഹൈദരാബാദിന് ലഭിച്ചത്. പ്രിയം ഗാർഗിന്റെ (4) വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച്. രാഹുൽ ത്രിപാഠി (20), എയ്ഡൻ മാർക്രം (21) എന്നിവർ നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഇരുവരേയും ബ്രാർ പുറത്താക്കി. ഇതിനിടെ അഭിഷേകും ബ്രാറിന് മുന്നിൽ വീണു. മറ്റൊരു പ്രതീക്ഷയായിരുന്ന നിക്കോളാസ് പുരാൻ (5) നതാൻ എല്ലിസിന് മുന്നിൽ കീഴടങ്ങിയതോടെ ഹൈദരാബാദ് അഞ്ചിന് 96 എന്ന നിലയിലായി. പിന്നീട് റൊമാരിയോ ഷെഫേർഡ് (പുറത്താവാതെ 26) വാഷിങ്ടൺ സുന്ദർ (25) നടത്തിയ പോരാട്ടമാണ് സ്‌കോർ 150 കടത്തിയത്. ഇരുവരും 58 റൺസ് കൂട്ടിചേർത്തു. അവസാന ഓവറിൽ സുന്ദറിനേയും ജഗദീഷ സുചിത്തിനേയും (0) എല്ലിസ് മടക്കി. ഭുവനേശ്വർ കുമാർ (0) റണ്ണൗട്ടായി. ഷെഫേർഡിനൊപ്പം ഉംറാൻ മാലിക്ക് (1) പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP