Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തവനൂർ വൃദ്ധസദനത്തിൽ ലളിതമായ ചടങ്ങുകൾ; മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി; വരൻ തിരുവനന്തപുരം പിടിപി നഗർ സ്വദേശി സംഗീത്; ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിനെത്തി

തവനൂർ വൃദ്ധസദനത്തിൽ ലളിതമായ ചടങ്ങുകൾ; മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി; വരൻ തിരുവനന്തപുരം പിടിപി നഗർ സ്വദേശി സംഗീത്; ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിനെത്തി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുൻ സ്പീക്കറും നോർക്ക റൂട്സ് ഉപാധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പിടിപി നഗർ വെറ്റ്‌പോളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീത് ആണ് വരൻ. ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെ തവനൂരിലെ വൃദ്ധസദനത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങുകൾക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ശ്രീരാമകൃഷ്ണനും കുടുംബത്തിനും ഏറെ അടുപ്പമുള്ള തവനൂർ വൃദ്ധസദനത്തിൽ ഇന്ന് രാവിലെ 9 മണിക്കാണ് നിരഞ്ജനയുടെയും സംഗീതിന്റെയും വിവാഹം നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം എടുത്തു നൽകിയത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു ഞായറാഴ്ചത്തെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

നിരഞ്ജനയുടെ പ്രത്യേക താത്പര്യപ്രകാരമാണ് വിവാഹം വൃദ്ധസദനത്തിൽ വെച്ച് നടത്തിയത്. വൃദ്ധ സദനത്തിലെ സ്ഥിരം സന്ദർശകരായിരുന്നു പി ശ്രീരാമകൃഷ്ണനും കുടുംബവും. വിവാഹ ആഡംബരങ്ങളിൽ നിന്ന് വിട്ടുമാറി തികച്ചും മാതൃകാപരമായ ചടങ്ങുകളായിരുന്നു വിവാഹത്തിന്.



ഓണം ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ ആഘോഷങ്ങളും ഈ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ശ്രീരാമകൃഷ്ണനും കുടുംബവും ആഘോഷിക്കാറുള്ളത്. ഇതിലൂടെ ഇവരുമായുണ്ടായ മാനസിക അടുപ്പമാണ് അവർക്ക് മുന്നിൽ വെച്ച് വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചെതെന്നാണ് സൂചന.

കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിലാണ് എംബിഎ ബിരുദധാരിയായ നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്കു പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയർ ആയിരുന്നു സംഗീത്.

മകളുടെ വിവാഹ സമ്മാനമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് പി.ശ്രീരാമകൃഷ്ണൻ ആറ് പവൻ സ്വർണാഭരണം കൈമാറി. പി.വി.എ.ഖാദർ ഹാജി നഗറിൽ (ആർവി പാലസിൽ) സംഘടിപ്പിക്കുന്ന ഒൻപതാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്കാണ് സമ്മാനം കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP