Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; പഞ്ചാബിൽ കുഴൽക്കിണറിൽ വീണ ആറ് വയസ്സുകാരൻ മരിച്ചു

ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; പഞ്ചാബിൽ കുഴൽക്കിണറിൽ വീണ ആറ് വയസ്സുകാരൻ മരിച്ചു

ന്യൂസ് ഡെസ്‌ക്‌

ജലന്ധർ: പഞ്ചാബിൽ കുഴൽക്കിണറിൽ വീണ ആറ് വയസ്സുകാരനെ ഒൻപത് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിൽ പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോഷിയാർപൂർ ജില്ലയിലെ ദാസുവ ഗ്രാമത്തിൽ ഇന്ന് രാവിലെ നൂറടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയാണ് മരിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ കുട്ടിയെ വൈകീട്ടോടെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൃത്വിക് എന്ന ആറുവയസ്സുകാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വയലിൽ കളിക്കുന്നതിനിടെ ഓടിച്ച തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാനായി കുഴൽക്കിണറിന്റെ ഷാഫ്റ്റിന് മുകളിൽ കയറുകയായിരുന്നു കുട്ടി. ഈ ഭാഗം ചാക്ക് കൊണ്ട് മൂടിയ നിലയിലായിരുന്നു. ഹൃത്വിക് കയറിയതോടെ ചാക്ക് നീങ്ങുകയും കുട്ടി അകത്തേക്ക് വീഴുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹൃത്വികിന്റെ മാതാപിതാക്കൾൽ ഇരുവരും സംഭവം നടക്കുമ്പോൾ സമീപത്തില്ലായിരുന്നു.

കുഴിയിലേക്ക് ഓക്‌സിജൻ ഇറക്കിയും ക്യാമറ ഇറക്കിയും രക്ഷാപ്രവർത്തനം സജീവമായിരുന്നു. ജില്ലാ ഭരണകൂടവും ആവശ്യമായ സൗകര്യങ്ങളേർപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിനിടെ അർധബോധാവസ്ഥയിലായ കുട്ടിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുറത്തെടുക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP