Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധന നികുതി കുറച്ചത് മൂലം നഷ്ടം കേന്ദ്രത്തിന് മാത്രം; സംസ്ഥാനങ്ങൾക്ക് വരുന്ന നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ല; കുറവ് വരുത്തിയത് റോഡ് സെസായി പിരിക്കുന്ന തുകയിൽ; നികുതി കുറച്ചതിലൂടെ പ്രതിവർഷം ഒരുലക്ഷം കോടിയുടെ നഷ്ടം; പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് ധനമന്ത്രി നിർമല സീതാരാമൻ

ഇന്ധന നികുതി കുറച്ചത് മൂലം നഷ്ടം കേന്ദ്രത്തിന് മാത്രം; സംസ്ഥാനങ്ങൾക്ക് വരുന്ന നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ല; കുറവ് വരുത്തിയത് റോഡ് സെസായി പിരിക്കുന്ന തുകയിൽ; നികുതി കുറച്ചതിലൂടെ പ്രതിവർഷം ഒരുലക്ഷം കോടിയുടെ നഷ്ടം; പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് ധനമന്ത്രി നിർമല സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ധന നികുതി കുറച്ചതുമൂലം നഷ്ടം കേന്ദ്രത്തിനു മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. റോഡ് സെസായി പിരിക്കുന്ന തുകയിലാണ് കുറവ് വരുത്തിയത്. സംസ്ഥാനങ്ങൾക്ക് പങ്ക് ലഭിക്കുന്നത് അടിസ്ഥാന എക്‌സൈസ് നികുതിയിൽ നിന്നാണ്. അതിൽ മാറ്റം വരുത്തിയിട്ടില്ല.

സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് തവണയും തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിനു മാത്രമാണ്. നികുതി കുറച്ചതിലൂടെ കേന്ദ്രത്തിന് പ്രതിവർഷം ഒരുലക്ഷം കോടി രൂപയുടെ നഷ്ടമാണുള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര നികുതിയിൽ സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുന്ന എക്‌സൈസ് തീരുവ വെട്ടിക്കുറച്ചെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വിശദീകരണം നൽകുകയായിരുന്നു മന്ത്രി. ഇതിനു മുൻപ് 2021ൽ എക്‌സൈസ് നികുതി കുറച്ചപ്പോൾ കേന്ദ്ര സർക്കാരിന് 1,20,000 കോടിയുടെ നഷ്ടമുണ്ടായി. ഇതോടൊപ്പം ഈ വർഷം എക്‌സൈസ് നികുതി കുറച്ചതിലൂടെ ആകെ 2,20,000 കോടി രൂപ കേന്ദ്രത്തിന് നഷ്ടമായെന്നും നിർമല സീതാരാമൻ പറഞ്ഞു.

'2014-22 ആർബിഐ കണക്കുപ്രകാരം രാജ്യത്തെ ആകെ വികസന ചെലവ് 90.9 ലക്ഷം കോടിയാണ്. എന്നാൽ 2004-14 കാലയളവിൽ വികസനത്തിനായി നീക്കിവച്ച തുക 49.2 കോടി മാത്രമായിരുന്നു.'- നിർമല കൂട്ടിച്ചേർത്തു. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അഡീഷൺ എക്സൈസ് തീരുവ, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, അഗ്രിക്കൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയെന്ന് മന്ത്രി വിശദീകരിച്ചു. ഇതിൽ അടിസ്ഥാന എക്സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും മറ്റുള്ള പങ്കുവെക്കാത്തതുമാണ്.

പെട്രോളിന് ലിറ്ററിന് കുറച്ച എട്ട് രൂപയും ഡീസലിന് കുറച്ച ആറ് രൂപയും പൂർണമായും റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 2021 നവംബറിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചതും റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസിൽ തന്നെയാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് തീരുവയിൽ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

അതിനാൽ തന്നെ രണ്ട് വട്ടമായി വരുത്തിയ നികുതിയിളവിന്റെ ബാധ്യതയും കേന്ദ്രത്തിന്റെ ചുമലിലാണ്. പെട്രോൾ വിലയിലുള്ള എക്‌സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP