Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല; സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ മനസാക്ഷി വോട്ട് ചെയ്യണം; ജയപരാജയങ്ങൾ നിശ്ചയിക്കുന്ന നിർണായക ശക്തിയായി ജനക്ഷേമസഖ്യം മാറി; ഏതുമുന്നണി ജയിച്ചാലും ഒരുമാറ്റവും ഉണ്ടാകില്ല; സുപ്രധാന പ്രഖ്യാപനവുമായി എഎപി -ട്വന്റി ട്വന്റി സഖ്യം

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല; സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ മനസാക്ഷി വോട്ട് ചെയ്യണം; ജയപരാജയങ്ങൾ നിശ്ചയിക്കുന്ന നിർണായക ശക്തിയായി ജനക്ഷേമസഖ്യം മാറി; ഏതുമുന്നണി ജയിച്ചാലും ഒരുമാറ്റവും ഉണ്ടാകില്ല; സുപ്രധാന പ്രഖ്യാപനവുമായി എഎപി -ട്വന്റി ട്വന്റി സഖ്യം

ആർ പീയൂഷ്

കൊച്ചി:തൃക്കാക്കരയിൽ ഒരുമുന്നണിക്കും പിന്തുണ നൽകില്ലെന്ന് എഎപി-ട്വന്റി ട്വന്റി സഖ്യം. സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃക്കാക്കരയിൽ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു. ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണായക ശക്തിയായി ജനക്ഷേമസഖ്യം മാറിയതായി ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് പറഞ്ഞു.

നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തി ആർക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. പ്രലോഭനങ്ങൾക്കും സ്വാധീനങ്ങൾക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും സാബു എം ജേക്കബും എഎപി സംസ്ഥാന കൺവീനർ പി സി സിറിയക്കും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ നിലപാട് നിർണായകമാണെന്നും ഇരു നേതാക്കളും അവകാശപ്പെട്ടു. നേരത്തെ, എഎപി-ട്വന്റി ട്വന്റി ജനക്ഷേമ മുന്നണി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയും നിലപാട് അറിയിച്ചത്. തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വന്റി ട്വന്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാർട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാർട്ടിയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്ന് ട്വന്റി ട്വന്റി ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നൽകുന്നത്. കെ റെയിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉൾപ്പെടെ കണക്കിലെടുത്ത് തൃക്കാക്കരയിലെ ജനങ്ങൾ ഇത്തവണ വോട്ടു രേഖപ്പെടുത്തും.

'സംസ്ഥാന ഭരണത്തെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയിൽ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് നിന്നും വിട്ടു നിൽക്കാനും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തീരുമാനമെന്ന് ഇരു പാർട്ടികളും സംയുക്ത വാർത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു.

അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനുകൂല സൂചനകളല്ല ലഭിച്ചതെന്നും പാർട്ടി വക്താവ് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP