Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമുദായിക സൗഹാർദം ശക്തിപ്പെടുത്തണം; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം; ഇന്ത്യയോട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി

സാമുദായിക സൗഹാർദം ശക്തിപ്പെടുത്തണം; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം; ഇന്ത്യയോട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ഇന്ത്യയോട് ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാനാവശ്യപ്പെട്ട് ബംഗ്ലാദേശ് വിദ്യാഭ്യാസമന്ത്രി ദിപു മോനി. ഇന്ത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ 'ഇന്ത്യ@2047' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മോനി. ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം, മതപരമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവ നിഷ്പക്ഷമായി നടപ്പിലാക്കുന്നതിലൂടെ സാമുദായിക സൗഹാർദം ശക്തിപ്പെടുത്താനും വിഭാഗീയത മൂലമുണ്ടാവുന്ന അക്രമം ഒഴിവാക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ ബഹുമാനിക്കപ്പെടുന്ന ലോക ശക്തികളിൽ ഒന്നായി മാറണമെങ്കിൽ ഭരണഘടനയിൽ പ്രതിപാദിക്കുന്ന സ്ഥാപക പിതാമഹന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടതുണ്ട്.

മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നതിലൂടെ ഇന്ത്യയിലെ പൗരന്മാരുടെ, പ്രത്യേകിച്ചും പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി സമൂഹത്തിലെ സ്ത്രീകൾ അടക്കമുള്ളവരുടെ കഴിവ് തെളിയിക്കാനുള്ള അവസരമൊരുങ്ങുമെന്നും മോനി പറഞ്ഞു. കൂടാതെ വിവിധ മേഖലകളിൽ ഇന്ത്യ-ബംഗ്ലാദേശ് സഹകരണം ശക്തമാകണമെന്നും അതിന് പരസ്പര സഹകരണവും ഐക്യവും പ്രധാനമാണെന്നും മന്ത്രി അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP