Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദളിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികൾ; ഇത്തരം വിവാദം പാടില്ലെന്നും ഭക്ഷണം കഴിക്കാത്ത വിദ്യാർത്ഥികൾക്ക് ടി.സി. നൽകുമെന്ന് പ്രിൻസിപ്പൽ; ഉത്താരഖണ്ഡിൽ വീണ്ടും വിവാദം പുകയുന്നു

ദളിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികൾ; ഇത്തരം വിവാദം പാടില്ലെന്നും ഭക്ഷണം കഴിക്കാത്ത വിദ്യാർത്ഥികൾക്ക്  ടി.സി. നൽകുമെന്ന് പ്രിൻസിപ്പൽ; ഉത്താരഖണ്ഡിൽ വീണ്ടും വിവാദം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദളിത് പാചകക്കാരിയുണ്ടാക്കുന്ന ഉച്ചഭക്ഷണം വിദ്യാർത്ഥികൾ കഴിക്കാത്തതിനെച്ചൊല്ലി ഉത്തരാഖണ്ഡിൽ വീണ്ടും വിവാദം. കഴിഞ്ഞ ഡിസംബറിലും ഇതേ സ്‌കൂളിൽ സമാന സംഭവമുണ്ടായിരുന്നു.

ചമ്പാവത് ജില്ലയിൽ സുഖിധാങ്ങിലെ സർക്കാർ സ്‌കൂളിലാണ് ഭക്ഷണവിവാദം. ഭക്ഷണം കഴിക്കാത്ത വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രിൻസിപ്പൽ പ്രേം സിങ് അറിയിച്ചു. ഇത്തരം വിവേചനം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ദളിത് വിഭാഗക്കാരിയായ സുനിത ദേവിയാണ് സ്‌കൂളിലെ പാചകക്കാരി. ഇവർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ 40 വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. അതിനടുത്ത ദിവസം സുനിത ദേവിയെ ജോലിയിൽനിന്ന് നീക്കിയത് രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വിഷയത്തിലിടപെട്ടാണ് ജോലിയിൽ തിരിച്ചെടുത്തത്. വിവേചനം അവസാനിപ്പിക്കാൻ പ്രാദേശിക ഭരണകൂടവും ഇടപെട്ടിരുന്നു.

എന്നാൽ, മാസങ്ങൾക്കുശേഷം കഴിഞ്ഞ മാർച്ചിൽ പത്തോളം വിദ്യാർത്ഥികൾ വീണ്ടും ദളിത് പാചകക്കാരിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിച്ചു. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണിത്. മുമ്പ് 40 വിദ്യാർത്ഥികളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എണ്ണം കുറഞ്ഞിട്ടുണ്ട്. വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവർ കഴിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP