Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പിളിപ്പൂവട്ടം പാടി മലയാളി മനസിലേക്കെത്തി; സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയത് റഹ്‌മാന്റെ 'തനീറൈ കാതലിക്കും' ഗാനത്തിലൂടെ; ധുംധും ദൂരെയേതോ, ആലാരെ ഗോവിന്ദ തുടങ്ങി മലയാളിയെ ഏറ്റുപാടിച്ച ഗാനങ്ങൾ; സംഗീതലോകത്തെ കണ്ണീരിലാഴ്‌ത്തി ഗായിക സംഗിത സജിത്ത് വിടവാങ്ങി

അമ്പിളിപ്പൂവട്ടം പാടി മലയാളി മനസിലേക്കെത്തി; സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയത് റഹ്‌മാന്റെ 'തനീറൈ കാതലിക്കും' ഗാനത്തിലൂടെ; ധുംധും ദൂരെയേതോ, ആലാരെ ഗോവിന്ദ തുടങ്ങി മലയാളിയെ ഏറ്റുപാടിച്ച ഗാനങ്ങൾ; സംഗീതലോകത്തെ കണ്ണീരിലാഴ്‌ത്തി ഗായിക സംഗിത സജിത്ത് വിടവാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു.46 വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.ഞായറാഴ്‌ച്ച പുലർച്ചെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ പാടി.

ഒരു കാലഘട്ടത്തിന്റെ തന്നെ ഹിറ്റായിരുന്ന എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലെ അമ്പിളിപ്പുവട്ടം പൊന്നുരുളി എന്ന ഗാനത്തിലുടെയാണ് സംഗിത മലയാളത്തിൽ വരവറിയിച്ചത്.തുടർന്ന് എ ആർ റഹ്‌മാന്റെ സംഗീതസംവിധാനത്തിൽ 'മിസ്റ്റർ റോമിയോ'യിൽ (1996) പാടിയ 'തണ്ണീരും കാതലിക്കും' എന്ന ഹിറ്റ് ഗാനമാണ് സംഗീത പാടിയതിൽ ഏറ്റവും ശ്രദ്ധേയമായ ഗാനം.ഇതോടെ നിരവധി അവസരങ്ങളും സംഗീതയെത്തേടിയെത്തി.

വിവിധ ഭാഷകളിൽ സംഗീതയ്ക്ക് അവസരങ്ങളും വന്നു.'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തിൽ ഒടുവിലായി പാടിയത്.മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകൾക്കുവേണ്ടിയും സംഗീത പാടിയിരുന്നു.

'അടുക്കളയിൽ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീതസംവിധായകയുടെ കുപ്പായവും സംഗീത അണിഞ്ഞിരുന്നു.എല്ലാ പ്രമുഖ ഗായകർക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു.കോട്ടയം നാഗമ്പടം ഈരയിൽ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. സംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP