Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടുവൈദ്യന്റെ കൊലപാതകം; അന്വേഷണപരിധിയിൽ കൂടുതൽ ദുരൂഹമരണങ്ങൾ; സംസ്ഥാനത്ത് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും ആലോചന

നാട്ടുവൈദ്യന്റെ കൊലപാതകം; അന്വേഷണപരിധിയിൽ കൂടുതൽ ദുരൂഹമരണങ്ങൾ; സംസ്ഥാനത്ത് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും ആലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപരം: നാട്ടുവൈദ്യന്റെ കൊലപാതകത്തിന് പിന്നാലെ ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്റെ മാനേജർ ചാലക്കുടി സ്വദേശിനിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹമരണങ്ങളും അന്വേഷണപരിധിയിൽ കൊണ്ടുവരും. ഹാരിസിനെയും യുവതിയെയും ഷൈബിന്റെ നിർദ്ദേശപ്രകാരം തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് ഷാബാ ശെരീഫ് കൊലക്കേസ് പ്രതികൾ സെക്രട്ടേറിയറ്റ് പടിക്കൽ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും നടന്ന കുറ്റകൃത്യങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനാൽ പ്രത!!്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്ന കാര്യവും ഉന്നത പൊലീസ്തലത്തിൽ ആലോചിക്കുന്നുണ്ട്. ബത്തേരി സ്റ്റേഷനിലെ വിരമിച്ച എസ്‌ഐ സുന്ദരൻ അടക്കം ഷൈബിന്റെ സഹായികളായി പ്രവർത്തിച്ചിരുന്നു. തെളിവുകളില്ലാതെ കൊലപാതകങ്ങൾ നടത്താൻ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചു.

സുന്ദരൻ പല കാര്യങ്ങളിലും തനിക്ക് നിയമസഹായം നൽകിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴിനൽകിയിരുന്നു. ഇതേതുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് ഇയാൾക്ക് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയ വീട്ടുകാർ ആൾ സ്ഥലത്തില്ലെന്ന മറുപടിയാണ് നൽകിയത്. അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP